ബംഗളൂരുവിലെ ഇന്ത്യൻ കോഫി ബോർഡ് നടത്തുന്ന 12 മാസത്തെ കോഫി ക്വാളിറ്റി മാനേജ്മെൻറ് പി.ജി ഡിപ്ലോമ പ്രവേശനത്തിന് ഡിസംബർ ഒന്നു വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷ ഫീസ് 1500 രൂപ. അപേക്ഷഫോറവുംവിജ്ഞാപനവും www.indiacoffee.orgൽ.ബോട്ടണി, സുവോളജി, കെമിസ്ട്രി, ബയോടെക്നോളജി, ബയോസയൻസ്, ഫുഡ് ടെക്നോളജി, ഫുഡ് സയൻസ്, എൻവയൺമെൻറൽ സയൻസ്, അഗ്രികൾചറൽ സയൻസസ് വിഷയങ്ങളിൽ ബിരുദമെടുത്തവർക്ക് അപേക്ഷിക്കാം.
അപേക്ഷ ഡിസംബർ ഒന്നിനകം Divisional Head, Coffee Quality (1/c), Coffee Board, No-1, Dr. BR ambedkar veedhi, bangaluru 560001 എന്ന വിലാസത്തിൽ ലഭിക്കണം. ഇ-മെയിൽ: hdqccoffeeboard@gmail.com).
ഡിസംബർ 10ന് ഇൻറർവ്യൂ നടത്തിയാണ് സെലക്ഷൻ. രണ്ടര ലക്ഷം രൂപയാണ് കോഴ്സ് ഫീസ്. SC/ST വിദ്യാർഥികൾക്ക് 50 ശതമാനം ഫീസ് സൗജന്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.