കോഴിക്കോട്: എൻ.െഎ.ടിയിൽ (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി) കരാർ വ്യവസ്ഥയിൽ ഫാക്കൽറ്റിയായി ജോലിചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് വാക്-ഇൻ ഇൻറർവ്യൂ നടത്തുന്നു. ആകെ 19 ഒഴിവുകളിലേക്കാണ് നിയമനം. പിഎച്ച്.ഡി ഉള്ളവർക്ക് മാസം 50,000 രൂപയും എം.ടെക് ഉള്ളവർക്ക് മാസം 40,000 രൂപയുമാണ് ശമ്പളം.
തസ്തിക, ഒഴിവ്, യോഗ്യത, ഇൻറർവ്യൂവിെൻറ തീയതിയും സമയവും എന്ന ക്രമത്തിൽ താഴെ
1. ആർക്കിടെക്ചർ ആൻഡ് പ്ലാനിങ്, ആകെ ഒഴിവ് 10 (ജനറൽ-6, ഒ.ബി.സി-4) ഇൻറർവ്യൂ തീയതി ആഗസ്റ്റ് ഒന്ന് രാവിലെ 8.30ന്. യോഗ്യത: പിഎച്ച്.ഡി/എം.ടെക്/എം.ആർക്/ നാലുവർഷത്തെ പ്രഫഷനൽ ബിരുദത്തിന് ശേഷം മാസ്റ്റർ ഒാഫ് ടൗൺപ്ലാനിങ്, യു.ജിയിലും പി.ജിയിലും 60 ശതമാനം മാർക്ക് അല്ലെങ്കിൽ (CGPA 6.5/10)
2. കമ്പ്യൂട്ടർ സയൻസ് ആൻഡ്എൻജിനീയറിങ്. ആകെ ഒഴിവ് 7 (ജനറൽ-5, എസ്.ടി-2), വാക് ഇൻ ഇൻറർവ്യൂ സമയം ആഗസ്റ്റ് ഒന്ന് രാവിലെ 8.30. യോഗ്യത: പിഎച്ച്.ഡി/എം.ടെക് ഇൻ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് അല്ലെങ്കിൽ തത്തുല്യം. എൻജിനീയറിങ്ങിൽ നാലുവർഷത്തെ പ്രഫഷനൽ ഡിഗ്രി, യു.ജി, പി.ജി ലെവലിൽ ഫസ്റ്റ് ക്ലാസ് (60 ശതമാനം അല്ലെങ്കിൽ 6.5/10 CGPA).
3. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, ആകെ രണ്ട് ഒഴിവ് (ജനറൽ-1, എസ്.സി-1), യോഗ്യത: പിഎച്ച്.ഡി/എം.ടെക് (സിഗ്നൽ പ്രോസസിങ് ടെലികമ്യൂണിക്കേഷൻ/VLSI ഡിസൈൻ ആൻഡ് മൈക്രോഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ഡിസൈൻ ആൻഡ് ടെക്നോളജി അല്ലെങ്കിൽ തത്തുല്യം. ഫസ്റ്റ് ക്ലാസ് യു.ജി ആൻഡ് പി.ജി ലെവൽ (60 ശതമാനം അല്ലെങ്കിൽ 6.5/10 CGPA). വാക്-ഇൻ ഇൻറർവ്യൂ സമയം ആഗസ്റ്റ് ഒന്ന് രാവിലെ 8.30.
അതത് ഡിപ്പാർട്മെൻറിലാണ് വാക്-ഇൻ ഇൻറർവ്യൂവിന് ഹാജരാേകണ്ടത്.
യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും ഫോേട്ടാ കോപ്പിയും ൈകയിൽ കരുതണം. ഇൻറർവ്യൂക്ക് വരുന്നതിനുള്ള ചെലവ് സ്വയം വഹിക്കണം. സർട്ടിഫിക്കറ്റ് പരിശോധിക്കുന്നതിനായി ഉദ്യോഗാർഥികൾ ഇൻറർവ്യൂവിെൻറ അരമണിക്കൂർ മുമ്പ് ഹാജരാകണം. വിവരങ്ങൾക്ക് എൻ.െഎ.ടി ഒാഫിസുമായി ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.