ഉത്തർപ്രദേശിലെ ലഖ്നോ മെട്രോ റെയിൽ കോർപറേഷനിൽ എക്സിക്യൂട്ടിവ്, നോൺ എക്സിക്യൂട്ടിവ് വിഭാഗങ്ങളിലായി 386 ഒഴിവുകളിലേക്ക് നിയമനത്തിന് വിജ്ഞാപനമായി. മേയിൽ നടക്കുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
എക്സിക്യൂട്ടിവ് (ബ്രാക്കറ്റിൽ ഒഴിവുകളുടെ എണ്ണം) : അസിസ്റ്റൻറ് മാനേജർ: സിവിൽ (ഏഴ്), ഇലക്ട്രിക്കൽ (ആറ്), എസ് ആൻഡ് ടി -(മൂന്ന്), ആർക്കിടെക്റ്റ് (മൂന്ന്), ഒാപറേഷൻസ് (രണ്ട്), െഎ.ടി (ഒന്ന്), എച്ച്.ആർ (രണ്ട്), കമ്പനി സെക്രട്ടറി (ഒന്ന്), പബ്ലിക് റിലേഷൻസ് (രണ്ട്).
എക്സിക്യൂട്ടിവ് തസ്തികകളിൽ ബി.ടെക് ബിരുദധാരികൾക്ക് ഒേട്ടറെ അവസരങ്ങളുണ്ട്. എച്ച്.ആർ, ഫിനാൻസ് വിഭാഗങ്ങളിൽ എം.ബി.എകാർക്കും, പി.ആറിൽ എം.സി.ജെകാർക്കും അപേക്ഷിക്കാം.
നോൺ എക്സിക്യൂട്ടിവ്: സ്റ്റേഷൻ കൺട്രോളർ കം ട്രെയിൻ ഒാപറേറ്റർ (101), കസ്റ്റമർ റിലേഷൻസ് (49), ജൂനിയർ എൻജിനീയർ സിവിൽ (31), ജൂനിയർ എൻജിനീയർ ഇലക്ട്രിക്കൽ (35), ജൂനിയർ എൻജിനീയർ എസ് ആൻഡ് ടി (27), ഒാഫിസ് അസിസ്റ്റൻറ് എച്ച്.ആർ (രണ്ട്), മെയിൻറയിനർ സിവിൽ (17), മെയിൻറയിനർ ഇലക്ട്രിക്കൽ (65), മെയിൻറയിനർ എസ് ആൻഡ് ടി (28).
ബന്ധപ്പെട്ട വിഷയത്തിൽ ത്രിവത്സര ഡിപ്ലോമയുള്ളവർക്ക് ജൂനിയർ എൻജിനീയർ തസ്തികകളിലേക്ക് അപേക്ഷിക്കാം. െഎ.ടി.െഎ/ എൻ.സി.വി.ടി/ എസ്.സി.വി.ടി യോഗ്യതയുള്ളവർക്ക് മെയിൻറയിനർ തസ്തികയിലേക്ക് അപേക്ഷിക്കാം.
www.lmrcl.com എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയതി: മാർച്ച് 27. വിശദാംശങ്ങൾ വെബ്സൈറ്റിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.