കേന്ദ്രസർക്കാർ സംരംഭമായ കൊച്ചിൻ ഷിപ്പ്യാർഡിന് കീഴിലെ മറൈൻ എൻജിനീയറിങ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരുവർഷത്തെ ഗ്രാജുവേറ്റ് മറൈൻ എൻജിനീയറിങ് റസിഡൻഷ്യൽ പരിശീലനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷാഫോറവും വിശദവിവരങ്ങളും www.cochinshipyard.com എന്ന വെബ്സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്യാം.
മർച്ചൻറ് ഷിപ്പിലും മറ്റും ജൂനിയർ മറൈൻ എൻജിനീയറാകുന്നതിനുള്ള കോംപിറ്റൻസി സർട്ടിഫിക്കറ്റ് ഇൗ പരിശീലനത്തിലൂടെ ലഭ്യമാകും. ആഗസ്റ്റിൽ ആരംഭിക്കുന്ന പരിശീലനത്തിൽ 32 പേർക്ക് പ്രവേശനമുണ്ടാകും. ബോർഡിങ്, ലോഡ്ജിങ് ഉൾപ്പെടെ മൊത്തം മൂന്നുലക്ഷം രൂപയാണ് ട്രെയിനിങ് ഫീസ്. വനിതകൾക്ക് 2,20,000 രൂപ മതിയാകും. ഡയറക്ടറേറ്റ് ജനറൽ ഒാഫ് ഷിപ്പിങ്ങിെൻറ അനുമതിയോടെയാണ് പരിശീലനം.
യോഗ്യത: 50 ശതമാനം മാർക്കിൽ കുറയാതെ മെക്കാനിക്കൽ/മെക്കാനിക്കൽ ആൻഡ് ഒാേട്ടാമേഷൻ/നേവൽ ആർക്കിടെക്ചർ എൻജിനീയറിങ് ബിരുദമെടുത്തവർക്ക് അപേക്ഷിക്കാം. പത്ത് അല്ലെങ്കിൽ 12ാം ക്ലാസ് പരീക്ഷയിൽ ഇംഗ്ലീഷിന് 50 ശതമാന മാർക്കിൽ കുറയാതെ ഉണ്ടായിരിക്കണം. 157 സെ.മീറ്ററിൽകുറയാത്ത നീളവും അതിനനുസൃതമായ ഭാരവും ഉണ്ടായിരിക്കണം. നല്ല കാഴ്ചശക്തിയും ആവശ്യമാണ്. സൈക്കോളജിക്കൽ സ്ക്രീനിങ് ടെസ്റ്റിലൂടെയാണ് തെരഞ്ഞെടുപ്പ്.
പൂരിപ്പിച്ച അപേക്ഷ സ്പീഡ് പോസ്റ്റിൽ ജൂലൈ ഒന്നിനുമുമ്പ് കിട്ടത്തക്കവണ്ണം The HOD്, Marine Engineering Training Institute, Cochin Shipyard Limited, Kochi ^682 015 എന്ന വിലാസത്തിൽ അയക്കണം. (ഫോൺ: 0484 2501437/2501223) കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.