ഹോട്ടൽ മാനേജ്മെന്റ് കാറ്ററിങ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടുകളിൽ അസി. ലെക്ചറർ, ടീച്ചിങ് അസോസിയേറ്റ്സ് ആകുന്നതിനുള്ള നാഷനൽ ഹോസ്പിറ്റാലിറ്റി ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (NHTET) നവംബർ നാലിന് നടത്തും. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള നോയിഡയിലെ നാഷനൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജിയാണ് (NCHMCT) പരീക്ഷ സംഘടിപ്പിക്കുന്നത്.
പുതുക്കിയ പദ്ധതിപ്രകാരം ഹോസ്പിറ്റാലിറ്റി/ഹോട്ടൽ മാനേജ്മെന്റ് ബിരുദക്കാർ ജനറിക് വിഭാഗത്തിലും കളിനറി ബിരുദക്കാർ ഫുഡ് ആൻഡ് ബിവറേജസ് (F&B) സ്പെഷലൈസേഷനുമാണ് അപേക്ഷിക്കേണ്ടത്.
യോഗ്യത: ഹോസ്പിറ്റാലിറ്റി അഡ്മിനിസ്ട്രേഷൻ/ഹോട്ടൽ മാനേജ്മെന്റ്/കളിനറി ആർട്ട് ബിരുദം 55 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചതിനു ശേഷം ഹോസ്പിറ്റാലിറ്റി ഇൻഡസ്ട്രിയിൽ ചുരുങ്ങിയത് രണ്ടുവർഷത്തെ എക്സ്പീരിയൻസ് നേടിയിരിക്കണം. അല്ലെങ്കിൽ ഇതേ ഡിസിപ്ലിനുകളിൽ 55 ശതമാനം മാർക്കിൽ കുറയാതെ മാസ്റ്റേഴ്സ് ബിരുദമുണ്ടാകണം. ഫൈനൽ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും വ്യവസ്ഥകൾക്ക് വിധേയമായി പരിഗണിക്കും.
പ്രായപരിധി 35 വയസ്സ്. പട്ടികജാതി/വർഗക്കാർക്കും ഭിന്നശേഷിക്കാർക്കും അഞ്ച് വർഷവും ഒ.ബി.സി വിഭാഗങ്ങളിൽപെടുന്നവർക്ക് മൂന്ന് വർഷവും ഇളവുണ്ട്.
‘NHTET-നവംബർ 2023’ പരീക്ഷ ഘടനയും സിലബസുമടക്കമുള്ള വിജ്ഞാപനവും ഇൻഫർമേഷൻ ബ്രോഷറും www.nchm.gov.inൽ ലഭിക്കും. അപേക്ഷാഫീസ് 800 രൂപ. SC/ST/PD വിഭാഗങ്ങൾക്ക് 400 രൂപ മതി. ‘ജനറിക്’, ‘F&B സ്പെഷലൈസേഷൻ’ എന്നീ വിഭാഗങ്ങൾ പ്രത്യേകം പോർട്ടലുകളിലാണ് അപേക്ഷിക്കേണ്ടത്. നിർദേശാനുസരണം ഓൺലൈനായി ഒക്ടോബർ ഏഴ് വരെ അപേക്ഷ സമർപ്പിക്കാം. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഫീസടക്കാം.
തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡൽഹി ഉൾപ്പെടെ 16 നഗരങ്ങളിലായാണ് പരീക്ഷ. ഫലം വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. യോഗ്യത നേടുന്നവർക്ക് ‘NHTET’ സർട്ടിഫിക്കറ്റിന്റെ പ്രിന്റൗട്ട് എടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ ഇൻഫർമേഷൻ ബ്രോഷറിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.