കേന്ദ്ര സർക്കാറിെൻറ ഉരുക്കു മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ നാഷണൽ മിനറൽ ഡവലപ്മെൻറ് കോർപറേഷൻ ലിമിറ്റഡ് വിവിധ തസ്തികളിലെ 169 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമയോ െഎ.ടി.െഎ യോഗ്യതയോ ബി.എസ്.സി ബിരുദമോ ഉള്ളവർക്ക് അതത് തസ്തികകളിലേക്ക് അപേക്ഷിക്കാം. മെയിൻറനൻസ് അസിസ്റ്റൻറ് മെക്കാനിക്കൽ ട്രെയിനി-114, ഇലക്ട്രിക്കൽ ട്രെയിനി-40 തുടങ്ങി ആറ് തസ്തികളിൽ ഒഴിവുണ്ട്. യോഗ്യതയുള്ളവർ
www.nmdc.co.in എന്ന വെബ്സൈറ്റിലൂടെ ഒാൺലൈനായി അപേക്ഷ നൽകാം. അപേക്ഷ േഫാറവും വിശദവിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.