കേന്ദ്ര സർക്കാറിനു കീഴിലെ സ്വയംഭരണ സ്ഥാപനമായ നവോദയ വിദ്യാലയ സമിതി വിവിധ അനധ്യാപക തസ്തികകളിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
നോയ്ഡയിലെ ആസ്ഥാനത്തും ഭോപാൽ, ചണ്ഡിഗഢ്, ഹൈദരാബാദ്, ജയ്പുർ, ലഖ്നോ, പട്ന, പുണെ, ഷില്ലോങ് എന്നീ റീജനൽ ഒാഫിസുകൾക്കു കീഴിലെ ജവഹർ നവോദയ വിദ്യാലയങ്ങളിലേക്കുമാണ് നിയമനം.
നോയ്ഡയിലെ ആസ്ഥാനത്ത് ഒാഡിറ്റ് അസിസ്റ്റൻറ് (മൂന്ന്), ഹിന്ദി ട്രാൻസ്ലേറ്റർ (അഞ്ച്), സ്റ്റെനോഗ്രാഫർ (ആറ്), ലോവർ ഡിവിഷൻ ക്ലർക്ക് (10) എന്നിങ്ങനെയാണ് ഒഴിവുകൾ.
റീജനൽ ഒാഫിസുകളിലെ ഒഴിവുകൾ:
1. ഭോപാൽ: ഫീമെയിൽ സ്റ്റാഫ് നഴ്സ് (23), കേറ്ററിങ് അസിസ്റ്റൻറ് (മൂന്ന്), എൽ.ഡി.സി/സ്റ്റോർ കീപ്പർ (58), ലാബ് അറ്റൻഡൻറ് (24).
ചണ്ഡിഗഢ്: ഫീമെയിൽ സ്റ്റാഫ് നഴ്സ് (12), കേറ്ററിങ് അസിസ്റ്റൻറ് (17), എൽ.ഡി.സി/സ്റ്റോർ കീപ്പർ (56), ലാബ് അറ്റൻഡൻറ് (10).
3. ഹൈദരാബാദ്: ഫീമെയിൽ സ്റ്റാഫ് നഴ്സ് (മൂന്ന്), കേറ്ററിങ് അസിസ്റ്റൻറ് (15), എൽ.ഡി.സി/സ്റ്റോർ കീപ്പർ (41), ലാബ് അറ്റൻഡൻറ് (എട്ട്).
4. ജയ്പുർ: ഫീമെയിൽ സ്റ്റാഫ് നഴ്സ് (ഒമ്പത്), കേറ്ററിങ് അസിസ്റ്റൻറ് (നാല്), എൽ.ഡി.സി/സ്റ്റോർ കീപ്പർ (20), ലാബ് അറ്റൻഡൻറ് (ഒമ്പത്).
5. ലഖ്നോ: ഫീമെയിൽ സ്റ്റാഫ് നഴ്സ് (15), എൽ.ഡി.സി/സ്റ്റോർ കീപ്പർ (68), ലാബ് അറ്റൻഡൻറ് (10).
6. പട്ന: ഫീമെയിൽ സ്റ്റാഫ് നഴ്സ് (മൂന്ന്), എൽ.ഡി.സി/സ്റ്റോർ കീപ്പർ (87), ലാബ് അറ്റൻഡൻറ് (അഞ്ച്).
7. പുണെ: ഫീമെയിൽ സ്റ്റാഫ് നഴ്സ് (10), കേറ്ററിങ് അസിസ്റ്റൻറ് (ആറ്), എൽ.ഡി.സി/സ്റ്റോർ കീപ്പർ (45), ലാബ് അറ്റൻഡൻറ് (നാല്).
8. ഷില്ലോങ്: ഫീമെയിൽ സ്റ്റാഫ് നഴ്സ് (ആറ്), കേറ്ററിങ് അസിസ്റ്റൻറ് (16), എൽ.ഡി.സി/സ്റ്റോർ കീപ്പർ (65), ലാബ് അറ്റൻഡൻറ് (ഏഴ്).
അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 13. ഒാൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കാൻ ആവശ്യമായ യോഗ്യതയുൾപ്പെടെ കൂടുതൽ വിവരങ്ങൾക്ക് www.nvshq.orgൽ recruitment കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.