റൂർഖല എൻ.െഎ.ടിയിൽ വിവിധ അനധ്യാപക തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 153 ഒഴിവുകളുണ്ട്.
- സൂപ്രണ്ട് ആൻഡ് അക്കൗണ്ടൻറ്: 10 ഒഴിവ് (ജനറൽ -അഞ്ച്, ഒ.ബി.സി -മൂന്ന്, എസ്.സി -ഒന്ന്, എസ്.ടി -ഒന്ന്)
- ടെക്നിക്കൽ അസിസ്റ്റൻറ്: 52 ഒഴിവ് (ജനറൽ -25, ഒ.ബി.സി -15, എസ്.സി -ഏഴ്, എസ്.ടി -അഞ്ച്)
- ടെക്നിക്കൽ അസിസ്റ്റൻറ് (ലൈബ്രറി): രണ്ട് ഒഴിവ് (ജനറൽ)
- ജൂനിയർ അസിസ്റ്റൻറ്: 31 ഒഴിവ് (ജനറൽ -15, ഒ.ബി.സി -എട്ട്, എസ്.സി -അഞ്ച്, എസ്.ടി -മൂന്ന്)
- ടെക്നീഷൻ: 44 ഒഴിവ് (ജനറൽ -21, ഒ.ബി.സി -13, എസ്.സി -ഏഴ്, എസ്.ടി -മൂന്ന്)
- ലബോറട്ടറി അസിസ്റ്റൻറ്: 14 ഒഴിവ് (ജനറൽ -ഏഴ്, ഒ.ബി.സി -നാല്, എസ്.സി -രണ്ട്, എസ്.ടി -ഒന്ന്)
യോഗ്യത: ഒന്നാം ക്ലാസ് ബിരുദമാണ് സൂപ്രണ്ടിന് വേണ്ട യോഗ്യത. കമ്പ്യൂട്ടർ അറിഞ്ഞിരിക്കണം. കോമേഴ്സ് ബിരുദമാണ് അക്കൗണ്ടിന് വേണ്ട യോഗ്യത. കമ്പ്യൂട്ടർ അറിഞ്ഞിരിക്കണം. സയൻസ് വിഷയത്തിലുള്ള ബിരുദമാണ് ടെക്നിക്കൽ അസിസ്റ്റൻറിന് േവണ്ട യോഗ്യത. എൻജിനീയറിങ് ഡിേപ്ലാമക്കാർക്കും അപേക്ഷിക്കാം. ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ബിരുദമാണ് ടെക്നിക്കൽ അസിസ്റ്റൻറ് (ലൈബ്രറി) തസ്തികക്ക് േവണ്ട യോഗ്യത.
മൂന്നു വർഷ പ്രവൃത്തിപരിചയവും വേണം. ജൂനിയർ അസിസ്റ്റൻറിന് പ്ലസ് ടുവും ടൈപ്പിങ് സ്പീഡും വേണം.
പ്ലസ് ടുവും െഎ.ടി.െഎയുമാണ് ടെക്നീഷൻ തസ്തികയിലേക്കുള്ള യോഗ്യത. അല്ലെങ്കിൽ പത്താം ക്ലാസും രണ്ടു വർഷ െഎ.ടി.െഎയും അല്ലെങ്കിൽ എൻജിനീയറിങ് ഡിേപ്ലാമയും പരിഗണിക്കും.
ലബോറട്ടറി അസിസ്റ്റൻറിന് ബി.എസ്സിയാണ് യോഗ്യത.
എസ്.സി, എസ്.ടി വിഭാഗം ഉദ്യോഗാർഥികളും ശാരീരിക വെല്ലുവിളികൾ നേരിടുന്നവരും വനിതകളുമൊഴികെയുള്ളവർക്ക് 300 രൂപ അപേക്ഷാഫീസുണ്ട്. ഒാൺലൈനായാണ് അപേക്ഷ.
അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ മൂന്ന്. കൂടുതൽ വിവരങ്ങൾക്ക് nitrkl.ac.in കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.