കേന്ദ്ര ആണേവാർജ വകുപ്പിനുകീഴിൽ തമിഴ്നാട്ടിലെ കൽപാക്കത്ത് പ്രവർത്തിക്കുന്ന ഇന്ദിര ഗാന്ധി ആണവ ഗവേഷണ കേന്ദ്രത്തിൽ 300 പേർക്ക് അപ്രൻറിസ്ഷിപ്പിന് അവസരം.
ഫിറ്റർ, ടേണർ, മെഷീനിസ്റ്റ്, ഇലക്ട്രീഷ്യൻ, വെൽഡർ, ഇലക്ട്രോണിക് മെക്കാനിക്, ഇൻസ്ട്രുമെൻറ് മെക്കാനിക്, ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ), മെക്കാനിക് കാർ ആൻഡ് എ.സി, കാർെപൻറർ (മേൽപറഞ്ഞ എല്ലാ തസ്തികകളിലും 10ാം ക്ലാസ് ജയവും, രണ്ടുവർഷത്തെ െഎ.ടി.െഎ കോഴ്സ് സർട്ടിഫിക്കറ്റുമാണ് യോഗ്യത), പസ (യോഗ്യത: എൻ.സി.വി.ടി സർട്ടിഫിക്കറ്റ്), ഗാർഡനർ, ഹോർട്ടികൾചർ അസിസ്റ്റൻറ് (പ്ലസ്ടു വിജയമാണ് യോഗ്യത) എന്നീ തസ്തികകളിലാണ് പരിശീലനം നൽകുക. മാർച്ച് ഒന്നുമുതൽ അപേക്ഷിക്കാം. 14നും 22നും ഇടയിൽ പ്രായമുള്ളവരായിരിക്കണം അപേക്ഷകർ. മാർച്ച് 13, 14, 15 തീയതികളിലാണ് അഭിമുഖം. അഭിമുഖ തീയതി അപേക്ഷാർഥികൾക്ക് തിരഞ്ഞെടുക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: മാർച്ച് 15. വെബ്സൈറ്റ്: www.igcar.gov.in.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.