ന്യൂഡൽഹിയിലെ കേന്ദ്രസർക്കാർ മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റലുകളിലും മറ്റും നഴ്സിങ് ഓഫിസറാകാം. ഒഴിവുകൾ 678. ശമ്പളനിരക്ക് 44,900-1,42,400 രൂപ. കോമൺ എലിജിബിലിറ്റി ടെസ്റ്റിലൂടെയാണ് സെലക്ഷൻ. റിക്രൂട്ട്മെൻറിനായി അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത് ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ആണ്.
നവംബർ 20 ശനിയാഴ്ച കമ്പ്യൂട്ടർ അധിഷ്ഠിത കോമൺ എലിജിബിലിറ്റി ടെസ്റ്റ് നടത്തും. ഔദ്യോഗിക വിജ്ഞാപനം www.aiimsexams.ac.inൽ ലഭ്യമാണ്.അപേക്ഷ ഓൺലൈനായി ഒക്ടോബർ 30 വൈകീട്ട് 5 മണിവരെ സമർപ്പിക്കാം. ഇതിനുള്ള നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്. അന്വേഷണങ്ങൾക്ക് norcetexams@gmail.com എന്ന ഇ-മെയിലിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.