ആർമി ഡെന്റൽ കോർപ്സിൽ ഭാരത പൗരന്മാർക്ക് ഷോർട്ട് സർവിസ് കമീഷൻഡ് ഓഫിസറാകാം. 55 ശതമാനം മാർക്കിൽ കുറയാതെ BDS/MDS യോഗ്യതയുള്ളവർക്കാണ് അവസരം. 2023 ജൂൺ 30നകം കമ്പൽസറി റൊട്ടേറ്ററി ഇന്റേൺഷിപ് പൂർത്തിയാക്കിയവരാകണം. സ്റ്റേറ്റ് ഡെന്റൽ കൗൺസിൽ/DCIയിൽനിന്ന് പ്രാബല്യത്തിലുള്ള പെർമനന്റ് ഡെന്റൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
നീറ്റ്-എം.ഡി.എസ് 2023 അഭിമുഖീകരിച്ചിട്ടുള്ളവരെയാണ് പരിഗണിക്കുക. പ്രായപരിധി 31.12.2023ൽ 45. ആകെ 28 ഒഴിവുകളുണ്ട്.വിശദമായ യോഗ്യതമാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും അപേക്ഷസമർപ്പണത്തിനുള്ള നിർദേശങ്ങളുമടങ്ങിയ വിജ്ഞാപനം www.joinindianarmy.nic.inൽ ലഭിക്കും. നിർദേശാനുസരണം ഓൺലൈനായി നവംബർ 18 മുതൽ അപേക്ഷ സമർപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.