ഡിഫൻസ് സർവിസിൽ ബിരുദക്കാർക്ക് ലഫ്റ്റനന്റ് പദവിയിൽ ഓഫിസറാകാം. 349 ഒഴിവുകളുണ്ട്. യു.പി.എസ്.സിയുടെ 2023ലെ രണ്ടാമത് കമ്പയിൻഡ് ഡിഫൻസ് സർവിസസ് പരീക്ഷയിലൂടെയാണ് സെലക്ഷൻ. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം http://upsc.gov.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷഫീസ് 200 രൂപ. വനിതകൾക്കും പട്ടികജാതി/വർഗക്കാർക്കും ഫീസില്ല. www.upsconline.nic.inൽ നിർദേശാനുസരണം ഓൺലൈനായി ജൂൺ ആറ് വൈകീട്ട് ആറു മണി വരെ അപേക്ഷ സമർപ്പിക്കാം.
വിവിധ വിഭാഗങ്ങളിൽ ലഭ്യമായ ഒഴിവുകൾ-ഇന്ത്യൻ മിലിട്ടറി അക്കാദമി ഡറാഡൂൺ. 157ാമത് ‘ഡിഇ’ കോഴ്സ് 2024 ജൂലൈയിൽ ആരംഭിക്കും. ഒഴിവുകൾ-100. എൻ.സി.സി ‘സി’ ആർമി വിങ് സർട്ടിഫിക്കറ്റുകാർക്ക് 13 ഒഴിവുകൾ നീക്കിവെച്ചിട്ടുണ്ട്.
ഇന്ത്യൻ നേവൽ അക്കാദമി, ഏഴിമല (കണ്ണൂർ, കേരളം), കോഴ്സ് 2024 ജൂലൈയിൽ തുടങ്ങും. എക്സിക്യൂട്ടിവ് ബ്രാഞ്ച് (ജനറൽ സർവിസ്/ഹൈഡ്രോ), ഒഴിവുകൾ-32. NCC ‘C’ നേവൽ വിങ് സർട്ടിഫിക്കറ്റുകാർക്ക് ആറ് ഒഴിവുകൾ ലഭിക്കും.എയർഫോഴ്സ് അക്കാദമി, ഹൈദരാബാദ് (പ്രീ-ഫ്ലയിങ്) ട്രെയിനിങ് കോഴ്സ് 2024 ജൂലൈയിൽ ആരംഭിക്കും. ഒഴിവുകൾ-32. NCC ‘C’ എയർവിങ് സർട്ടിഫിക്കറ്റുകാർക്ക് മൂന്ന് ഒഴിവുകൾ ലഭിക്കും.
ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമി, ചെന്നൈ. 120ാമത് എസ്.എസ്.സി (മെൻ), നോൺ ടെക്നിക്കൽ (യു.പി.എസ്.സി) കോഴ്സ് 2024 ഒക്ടോബറിലാരംഭിക്കും. ഒഴിവുകൾ-169. 34ാമത് എസ്.എസ്.സി വിമൻ (എൻട്രി-യു.പി.എസ്.സി) കോഴ്സ് 2024 ഒക്ടോബറിൽ. ഒഴിവുകൾ-16. അടിസ്ഥാന ശമ്പളം 56,100 രൂപ.
യോഗ്യത: ഭാരതപൗരന്മാരായ അവിവാഹിതർക്ക് അപേക്ഷിക്കാം. ഐ.എം.എ ട്രെയിനിങ് അക്കാദമിയിലേക്ക് ഏതെങ്കിലും ബിരുദം മതി. നേവൽ അക്കാദമിക്ക് എൻജിനീയറിങ് ബിരുദം വേണം. എയർഫോഴ്സ് അക്കാദമിക്ക് എൻജിനീയറിങ് ഉൾപ്പെടെ ഏതെങ്കിലും ബിരുദം ഉണ്ടായാൽ മതി. പ്ലസ് ടു തലത്തിൽ ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങൾ പഠിച്ചിരിക്കണം.
പ്രായപരിധി, സെലക്ഷൻ നടപടികൾ, സംവരണം, ശമ്പളം അടക്കമുള്ള വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്. ഫിസിക്കൽ, മെഡിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം. യു.പി.എസ്.സി പരീക്ഷക്ക് കേരളത്തിൽ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം പരീക്ഷകേന്ദ്രങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.