നാവികസേനയിൽ ഐ.ടി ബ്രാഞ്ച് ഓഫിസറാകാൻ അവസരം

നാവികസേനയിൽ ഐ.ടി ബ്രാഞ്ച് ഓഫിസറാകാൻ അവസരം

അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും നാവികസേനയുടെ ഇൻഫർമേഷൻ ടെക് നോളജി (ഐ.ടി) ബ്രാഞ്ചിൽ എക്സിക്യൂട്ടിവ് കേഡറിൽ ഓഫിസറാകാം. ഷോർട്ട് സർവിസ് കമീഷനിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഏഴിമല നാവിക അക്കാദമിയിൽ പ്രത്യേക ഓറിയന്റേഷൻ കോഴ്സ് പരിശീലനം നൽകും.

എസ്.എസ്.സി എക്സിക്യൂട്ടിവ് ​(ഐ.ടി) ബ്രാഞ്ച​ിലേക്ക് ഈ തിരഞ്ഞെടുപ്പിൽ പ​ങ്കെടുക്കുന്നതിന് താഴെ പറയുന്ന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. M.Sc/BE/B.Tech/M.Tech (കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ സയൻസ് ​ആൻഡ് എൻജിനീയറിങ്/കമ്പ്യൂട്ടർ എൻജിനീയറിങ്/ഇൻഫർമേഷൻ ടെക് നോളജി/ സോഫ്റ്റ് വേർ സിസ്റ്റംസ്/സൈബർ സെക്യൂരിറ്റി/ സിസ്റ്റം അഡ്മിനിസ്ട്രേഷൻ ആൻഡ് നെറ്റ് വർക്കിങ്/ കമ്പ്യൂട്ടർ സിസ്റ്റംസ് ആൻഡ് നെറ്റ്‍വർക്കിങ്/ ​േഡറ്റ അനലിറ്റിക്സ്/ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) അല്ലെങ്കിൽ MCA (വിത്ത് BCA/B.Sc കമ്പ്യൂട്ടർ സയൻസ്/ ഐ.ടി) മൊത്തം 60 ശതമാനം മാർക്കോടെ പാസായിരിക്കണം. പത്ത്/പ​ന്ത്രണ്ട് ക്ലാസ് പരീക്ഷയിൽ ഇംഗ്ലീഷിന് 60% മാർക്ക് ഉണ്ടാകണം. അപേക്ഷകർ 1997 ജൂലൈ രണ്ടിനും 2003 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം. ഫിസിക്കൽ, മെഡിക്കൽ ഫിറ്റ്നസ് ഉണ്ടാകണം. വൈകല്യങ്ങൾ പാടില്ല.

വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.joinindiannavy.gov.inൽ ലഭിക്കും. ​അപേക്ഷ ഓൺലൈനായി ഫെബ്രുവരി 10നകം സമർപ്പിക്കണം. ഇതിനുള്ള നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്.

സർവിസസ് ​സെലക്ഷൻ ബോർഡ് (SSB), ടെസ്റ്റ്/ ഇന്റർവ്യൂ നടത്തി തിരഞ്ഞെടുക്കാം. NCC-'C' സർട്ടിഫിക്കറ്റുകാർക്ക് (നേവൽ/ആർമി/എയർവിങ്, സെലക്ഷൻ കട്ട് ഓഫ് മാർക്കിൽ 5 % ഇളവ് നൽകും.

തിരഞ്ഞെടുക്കപ്പെടുന്ന കാഡറ്റുകൾക്ക് ഏഴിമല നാവിക അക്കാദമിയിൽ നാലാഴ്ചത്തെ പരിശീലനവും തുടർന്ന് നേവൽഷിപ്പുകളിലും മറ്റും പ്രഫഷനൽ ട്രെയ്നിങ്ങും നൽകുന്നതാണ്. പരിശീലനം പൂർത്തിയാക്കുന്നവർക്ക് സബ് ലഫ്റ്റനന്റ് പദവിയിൽ ഓഫിസറായി നിയമനം ലഭിക്കും. 10 വർഷത്തേക്കാണ് ഷോർട്ട് സർവിസ് കമീഷൻ നിയമനം. നാലുവർഷത്തേക്കുകൂടി സേവന കാലാവധി നീട്ടിക്കിട്ടും.

Tags:    
News Summary - opportunities in navy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.