ദേശീയ ആരോഗ്യദൗത്യത്തിനു കീഴിൽ പാലക്കാട് ജില്ലയിലെ വിവിധ പദ്ധതികളിലെ തസ്തികകളിൽ ഒഴിവുണ്ട്. തസ്തികയും ഒഴിവുകളുടെ എണ്ണവും യോഗ്യതയും താഴെ:
1. ക്ലിനിക്കൽ സൈക്കോളജിസ്റ്റ്: രണ്ട്, ക്ലിനിക്കൽ സൈക്കോളജിയിൽ എം.ഫിൽ അല്ലെങ്കിൽ പി.ജി, മൂന്നു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം, ആർ.സി.െഎ രജിസ്ട്രേഷൻ.
2. ഫിസിയോതെറപ്പിസ്റ്റ്: ഒന്ന്, ഫിസിയോതെറപ്പിയിൽ ബിരുദവും മൂന്നു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും.
3. സ്പെഷൽ എജുക്കേറ്റർ: രണ്ട്, ബിരുദവും സ്പെഷൽ എജുക്കേഷനിൽ ബി.എഡും ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും.
4. ഡെവലപ്മെൻറ് തെറപ്പിസ്റ്റ്: രണ്ട്, ഏതെങ്കിലും വിഷയത്തിൽ ബിരുദവും ക്ലിനിക്കൽ ചൈൽഡ് െഡവലപ്മെൻറിൽ പി.ജി ഡിേപ്ലാമ/ഡിേപ്ലാമയും.
5. സോഷ്യൽ വർക്കർ: ഒന്ന്, എം.എസ്.ഡബ്ല്യുവും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും.
6. ഒാഡിയോമെട്രിക് അസിസ്റ്റൻറ്: ഒന്ന്, ഹിയറിങ് ലാംഗ്വേജ് ആൻഡ് സ്പീച്ചിൽ (ഡി.എച്ച്.എൽ.എസ്) ഡിേപ്ലാമയും ആർ.സി.െഎ രജിസ്ട്രേഷനും.
2017 ഏപ്രിൽ ഒന്നിന് 40 വയസ്സ് കവിയാത്തവർക്ക് അപേക്ഷിക്കാം. നവംബർ 20നകം അപേക്ഷ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്
www.arogyakeralam.gov.in സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.