ഡെന്റൽ, വെറ്ററിനറി സയൻസ് ബിരുദക്കാർക്ക് കരസേനയിൽ അവസരം

കരസേനയിൽ​ ഡെന്റൽ, വെറ്ററിനറി സയൻസ് ബിരുദക്കാർക്ക് അവസരം. ബി.ഡി.എസ്/എം.ഡി.എസ് യോഗ്യതയുള്ളവർക്ക് ആർമി ഡെൻറൽ കോർപ്സിൽ ഷോർട്ട് സർവിസ് കമീഷൻഡ് ഓഫിസറാകാം. പ്രായപരിധി 2024 ഡിസംബർ 31ന് 45 വയസ്സ്. പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. മേയ് ആറ് മുതൽ ഓൺലൈനായി അപേക്ഷകൾ സ്വീകരിച്ച് തുടങ്ങും. വിജ്ഞാപനം www.joinindianarmy.nic.in ൽ ലഭിക്കും.

വെറ്ററിനറി സയൻസ് ബിരുദക്കാർക്ക് കരസേനയുടെ റീമൗണ്ട് വെറ്ററിനറി കോർപ്സിൽ ഷോർട്ട് സർവിസ് കമീഷൻ വഴി ഓഫിസറാകാം. പുരുഷന്മാർക്കും വനിതകൾക്കുമാണ് അവസരം. വിജ്ഞാപനം www.joinindianarmy.nic.in ൽ ലഭിക്കും. അപേക്ഷ മേയ് 20 വരെ സ്വീകരിക്കും. അന്വേഷണങ്ങൾക്ക് persvet-1779@nic.in എന്ന ഇ-മെയിലിലും ബന്ധപ്പെടാം.

Tags:    
News Summary - Opportunity for Dental and Veterinary Science Graduates in Army

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.