റെയിൽവേയിൽ വിവിധ തസ്തികകളിലേക്ക് CEN 05/2024 നമ്പർ കേന്ദ്രീകൃത വിജ്ഞാനപ്രകാരം റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകൾ (ആർ.ആർ.ബി) അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.rrbchennai.gov.in, www.rrbthiruvananthapuram.gov.in മുതലായ വെബ്സൈറ്റുകളിലുണ്ട്. വിവിധ തസ്തികകളിലായി നിലവിൽ 8113 ഒഴിവുകളാണുള്ളത്. ബിരുദധാരികൾക്കാണ് അവസരം. ഓൺലൈനായി ഒക്ടോബർ 13 വരെ അപേക്ഷിക്കാം.
തസ്തികകളും ഒഴിവുകളും: ചീഫ് കമേഴ്ഷ്യൽ കം ടിക്കറ്റ് സൂപ്പർവൈസർ 1736, സ്റ്റേഷൻ മാസ്റ്റർ 994, ഗുഡ്സ് ട്രെയിൻ മാനേജർ 3144, ജൂനിയർ അക്കൗണ്ട് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ് 1507, സീനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ് 732
യോഗ്യത: അംഗീകൃത സർവകലാശാല ബിരുദം. പ്രായപരിധി 1.1.2025ൽ 18-36 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്. ഫൈനൽ ഡിഗ്രി പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം.
അപേക്ഷ/പരീക്ഷ ഫീസ് 500 രൂപ. വനിതകൾ/ഭിന്നശേഷി/ ട്രാൻസ്ജൻഡർ/ വിമുക്ത ഭടന്മാർ/ഇ.ഡബ്ല്യു.എസ്/ ന്യൂനപക്ഷ സമുദായത്തിൽപെടുന്നവർ/എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് 250 രൂപ മതി. അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്. എല്ലാ തസ്തികകൾക്കും കൂടി ഒറ്റ ഓൺലൈൻ അപേക്ഷ മതി.
സെലക്ഷൻ: കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ടൈപ്പിങ് സ്കിൽ ടെസ്റ്റ്/കമ്പ്യൂട്ടർ അധിഷ്ഠിത അഭിരുചി പരീക്ഷ, വൈദ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ എല്ലാ തസ്തികകൾക്കും പൊതുവായിരിക്കും. പരീക്ഷ ഘടന, സിലബസ് അടക്കമുള്ള വിവരങ്ങളും അപ്ഡേറ്റുകളും വെബ്സൈറ്റിൽ ലഭിക്കും.
ശമ്പളം: ചീഫ് കമേർഷ്യൽ കം ടിക്കറ്റ് സൂപ്പർവൈസർ, സ്റ്റേഷൻ മാസ്റ്റർ തസ്തികകൾക്ക് 35,400 രൂപയും മറ്റെല്ലാ തസ്തികകൾക്കും 28,200 രൂപയുമാണ് അടിസ്ഥാന ശമ്പളം. മറ്റു ആനുകൂല്യങ്ങളും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.