കരസേനയിൽ ജഡ്ജി, അഡ്വക്കറ്റ് ജനറൽ ബ്രാഞ്ചിൽ നിയമ ബിരുദധാരികൾക്ക് ഷോർട്ട് സർവിസ് കമീഷൻഡ് ഓഫിസറാകാം. 55 ശതമാനം മാർക്കിൽ കുറയാതെയുണ്ടാകണം.
പ്രായം 21-27. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും അവസരം. പുരുഷന്മാർക്ക് 6, വനിതകൾക്ക് 2 ഒഴിവുകളുണ്ട്. ഓൺലൈൻ അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും www.joinindianarmy.nic.in സന്ദർശിക്കുക. അപേക്ഷ ജൂൺ നാലുവരെ.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ചെന്നൈ ഓഫിസേഴ്സ് ട്രെയ്നിങ് അക്കാദമിയിൽ 49 ആഴ്ചത്തെ പരിശീലനത്തിനുശേഷം െലഫ്റ്റനൻറ് പദവിയിൽ 56100-1,77,500 രൂപ ശമ്പളനിരക്കിൽ ഓഫിസറായി നിയമിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.