എൻജിനീയറിങ് ബിരുദക്കാർക്കും മറ്റും കരസേനയിൽ 2024 ഏപ്രിലിൽ ആരംഭിക്കുന്ന 62ാമത് ഷോർട്ട് സർവിസ് കമീഷൻ (ടെക്) മെൻ, 33ാമത് എസ്.എസ്.സി ടെക് വിമൻ കോഴ്സുകളിൽ പരിശീലനം നേടി ലഫ്റ്റനന്റ് പദവിയിൽ ഓഫിസറാകാം. 56,100-1,77,500 രൂപ ശമ്പളനിരക്കിലാണ് നിയമനം. ചെന്നൈ ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമിയിലാണ് പരിശീലനം.
ഒഴിവുകൾ 194: എസ്.എസ്.സി ടെക്മെൻ-സിവിൽ 47, കമ്പ്യൂട്ടർ സയൻസ് 42, ഇലക്ട്രിക്കൽ 17, ഇലക്ട്രോണിക്സ് 26, മെക്കാനിക്കൽ 34; പ്ലാസ്റ്റിക് ടെക്/ബയോമെഡിക്കൽ/ഫുഡ് ടെക്/മെറ്റലർജിക്കൽ/ബയോടെക്/കെമിക്കൽ/മൈനിങ്/ടെക്സ്റ്റൈൽ അടക്കം മറ്റ് ബ്രാഞ്ചുകൾ-9; എസ്.എസ്.സി ടെക് വിമൻ-സിവിൽ 4, കമ്പ്യൂട്ടർ സയൻസ് 6, ഇലക്ട്രിക്കൽ 2, ഇലക്ട്രോണിക്സ് 3, മെക്കാനിക്കൽ 4.
സേവനത്തിനിടെ മരണമടഞ്ഞ പ്രതിരോധ സേനാംഗങ്ങളുടെ വിധവകൾക്കും അവസരമുണ്ട്. ഏതെങ്കിലും സ്ട്രീമിൽ ബി.ഇ/ബി.ടെക്. ഒഴിവ് 1. എസ്.എസ്.സി വിമൻ നോൺ ടെക്, നോൺ യു.പി.എസ്.സി - ഏതെങ്കിലും ബിരുദം- ഒഴിവ് 1.
യോഗ്യത: ബന്ധപ്പെട്ട എൻജിനീയറിങ് ഡിസിപ്ലിനിൽ ബി.ഇ/ബി.ടെക്/എം.എസ്.സി കമ്പ്യൂട്ടർ സയൻസ്/ഐ.ടി. 2024 ഏപ്രിലിൽ അവസാനവർഷ എൻജിനീയറിങ് ബിരുദ കോഴ്സ് പൂർത്തിയാക്കുന്നവരെയും പരിഗണിക്കും. പ്രായപരിധി 2024 ഏപ്രിൽ ഒന്നിന് 20-27 വയസ്സ്. പ്രതിരോധ സേനാംഗങ്ങളുടെ വിധവകൾക്ക് 35 വയസ്സുവരെയാകാം. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസ് വേണം.
റിക്രൂട്ട്മെന്റ് വിജ്ഞാപനം www.joinindianarmy.nic.inൽനിന്നും ഡൗൺലോഡ് ചെയ്ത് നിർദേശാനുസരണം ജൂലൈ 19 മൂന്നുമണിവരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഷോർട്ട് ലിസ്റ്റ് ചെയ്ത് എസ്.എസ്.ബി ടെസ്റ്റ്/ഇന്റർവ്യൂ നടത്തി തിരഞ്ഞെടുക്കും. വൈദ്യപരിശോധനയുണ്ടാവും.
49 ആഴ്ചത്തെ പരിശീലനം പൂർത്തിയാക്കുന്നവർക്ക് മദ്രാസ് സർവകലാശാല ഡിഫൻസ് മാനേജ്മെന്റ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസിൽ പി.ജി ഡിപ്ലോമ നൽകും. പരിശീലനകാലം മാസം 56,100 രൂപ സ്റ്റൈപൻഡ് അനുവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.