കെയ്റോ യൂനിവേഴ്‌സിറ്റിയിൽ എം.ബി.ബി.എസ് പഠിക്കാൻ അവസരം

കോഴിക്കോട്: നാഷനൽ മെഡിക്കൽ കമീഷനും ലോകാരോഗ്യ സംഘടനയും അംഗീകരിച്ച എം.ബി.ബി.എസ് കോഴ്സ് ചുരുങ്ങിയ ഫീസ് നൽകി വിദേശത്ത് പോയി പഠിക്കാൻ അവസരം.

ഒരു പതിറ്റാണ്ടിന്റെ പരിചയമുള്ള കോഴിക്കോട്ടെ ഡോ. എക്സ്പർട്ട് എഡ്യു. ലിങ്ക്സ് (Dr. Expert Edulinks) എന്ന സ്ഥപനമാണ് ഈജിപ്തിലെ കെയ്റോ യൂനിവേഴ്‌സിറ്റിയിൽ എം.ബി.ബി.എസ് പഠനത്തിനുള്ള അവസരമൊരുക്കുന്നത്. ഡോ. എക്സ്പർട്ട് എഡ്യു. ലിങ്ക്സിന്റെ സഹായത്തോടെ ഇതുവരെ 1000 ത്തോളം വിദ്യാർഥികളാണ് പഠനത്തിനായി ലോകത്തിലെ PhiliPines, Egypt, United kingdom, Georgia, Uzbekistan, Kazakhstan, Russia തുടങ്ങിയ രാജ്യങ്ങളിലെ വിവിധ യൂനിവേഴ്സിറ്റിയിൽ ചേർന്നത്. കോഴ്സ് പൂർത്തിയാക്കിയ 300ഓളം ഡോക്ടർമാർ നിലവിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പ്രാക്ടീസ് ചെയ്തുവരുന്നുണ്ട്.

അധ്യാപകരായി ഇന്ത്യൻ ഡോക്ടർമാരുടെ സേവനവും യൂനിവേഴ്‌സിറ്റിയിൽ ലഭ്യമാണ്. 10,044 കിടക്കകളുള്ള 12 ആശുപത്രികളാണ് വിദ്യാർഥികൾക്ക് പരിശീലനത്തിനായി കെയ്റോയിൽ ലഭിക്കുക. ആഗോള റാങ്കിൽ 306 ാം സ്ഥാനമാണ് കെയ്റോ യൂനിവേഴ്സിറ്റിക്കുള്ളത്. നിലവിൽ നിരവധി മലയാളി വിദ്യാർഥികൾ ഇവിടെ പഠനം തുടരുന്നു. എം.ബി.ബി.എസ് പഠനത്തിന് ശേഷം ഇന്ത്യയിലെ ‘നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻ’ പരീക്ഷ പാസാവാനുള്ള പരിശീലനവും ഡോ. എക്സ്പർട്ട് എഡ്യു. ലിങ്ക്സ് നൽകും. കൂടാതെ ആദ്യം ചേരുന്ന 50 വിദ്യാർഥികൾക്ക് വർഷത്തിൽ 50 ലക്ഷത്തിന്റെ സ്കോളർഷിപ്പും ലഭ്യമാക്കും.

എം.ബി.ബി.എസിന്റെ ആഗോള ജോലി സാധ്യതകളും അവയുടെ പരീക്ഷകൾക്കുള്ള ഗൈഡൻസും സഹായവും എം.ഡിയും ഡയറക്ടറും ഡോക്ടർമാർ ആയ ഡോ. എക്സ്പർട്ട് എഡ്യു. ലിങ്ക്സിന് നൽകാൻ കഴിയും എന്നതു ഇവരുടെ മറ്റൊരു പ്രത്യേകതയാണ്. 16 ലക്ഷം മുതലുള്ള വിവിധ പാക്കേജുകളിൽ ഇവിടെനിന്നും വിദേശപഠനം ലഭ്യമാവും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: +917025719000, +917025729000

Tags:    
News Summary - Opportunity to study MBBS in Cairo University

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.