തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലെ അനധ്യാപക നിയമനം ഭാഗികമായി നിലച്ചു. അനധ്യാപക നിയമനം പി.എസ്.സിക്ക് വിെട്ടങ്കിലും അസിസ്റ്റൻറ്, കമ്പ്യൂട്ടർ അസി. ഒഴികെയുള്ള തസ്തികകളിൽ സ്പെഷൽ റൂൾ/എക്സിക്യൂട്ടിവ് ഉത്തരവ് പുറപ്പെടുവിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. സ്പെഷൽ റൂൾ തയാറാക്കുന്നതിെൻറ നടപടി എങ്ങുമെത്താത്തതിനാൽ മിക്കയിടത്തും പിൻവാതിൽ നിയമനമാണ് നടക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്വയംഭരണ സ്ഥാപനമെന്ന നിലക്ക് സർവകലാശാലകളിൽ ഒേട്ടറെ അനധ്യാപക തസ്തികകളാണുള്ളത്. അസിസ്റ്റൻറ്, കമ്പ്യൂട്ടർ അസി. തസ്തികകളാണ് എണ്ണത്തിൽ കൂടുതൽ. ഇൗ തസ്തികകളിലേക്ക് പി.എസ്.സി വഴി നിയമനം നടക്കുന്നുണ്ടെങ്കിലും നൂറുകണക്കിന് വരുന്ന മറ്റ് അനധ്യാപക നിയമനങ്ങൾ പൂർണമായും വഴിമുട്ടിയിരിക്കുകയാണ്. ഇത് സർവകലാശാലകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു.
നൂറിലേറെ ഒഴിവുള്ള ലാസ്റ്റ് ഗ്രേഡാണ് തസ്തികകളുടെ എണ്ണത്തിൽ തൊട്ടുപിന്നിൽ. പഠനവകുപ്പുകളിലെ ടെക്നീഷ്യന്മാർ, എൻജിനീയറിങ് വിഭാഗത്തിൽ ഒാവർസിയർ, അസി. എൻജിനീയർ, മെഡിക്കൽ ഒാഫിസർ, നഴ്സ്, ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ, ഡ്രൈവർ, ഗ്രൗണ്ട്സ്മാൻ, ലൈബ്രറി പ്രഫഷനൽ ഗ്രേഡ് രണ്ട്, സ്വീപ്പർ, പമ്പ് ഒാപറേറ്റർ, ഗാഡ്നർ, ഒാഫിസ് ബോയ്, വയർമാൻ, ഇലക്ട്രീഷ്യൻ, സുരക്ഷ ഗാർഡുകൾ തുടങ്ങി നൂറോളം വിഭാഗങ്ങളിലായി ഒേട്ടറെ അനധ്യാപക തസ്തികകൾ ഒാരോ സർവകലാശാലയിലുമുണ്ട്. 2010 നവംബറിനുശേഷം ഇൗ തസ്തികകളിലൊന്നും വിജ്ഞാപനമിറക്കിയിട്ടില്ല. അതിനാൽ, വർഷങ്ങളായി കരാർ നിയമനമാണ് നടക്കുന്നത്. കാലിക്കറ്റ് സർവകലാശാലയിൽ ഏറ്റവും പ്രധാനപ്പെട്ട ഫിനാൻസ് ഒാഫിസർ തസ്തികയിൽ പോലും ആളില്ല. സയൻസ് പഠനവകുപ്പുകളിൽ സ്ഥിരം ടെക്നീഷ്യന്മാർ, ലാബ് അസിസ്റ്റൻറുമാർ ഇല്ലാത്തത് മിക്ക സർവകലാശാലകളിലും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്്. നിയമനം നടത്താൻ അനുമതി തേടി അതത് സർവകലാശാലകൾ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കത്തയച്ചെങ്കിലും ഫലമുണ്ടായില്ല. നിയമനം പി.എസ്.സിക്കു വിട്ടുവെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് നൽകുന്ന മറുപടി.
തസ്തികകളുടെ നിയമന രീതി, യോഗ്യത തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ച് സർക്കാറാണ് സ്പെഷൽ റൂൾ തയാറാക്കേണ്ടത്. ഇക്കാര്യം പി.എസ്.സിയെ അറിയിക്കുകയും വേണം. സംസ്ഥാനത്തെ 13 സർവകലാശാലകളിലെയും അനധ്യാപക നിയമനം പി.എസ്.സിക്ക് വിട്ടുവെന്നല്ലാതെ നിയമന നടപടി അസിസ്റ്റൻറ്, കമ്പ്യൂട്ടർ അസി. തസ്തികകളിലൊതുങ്ങിയതാണ് അനിശ്ചിതത്വത്തിന് കാരണം. പി.എസ്.സിക്ക് വിട്ടതിനാൽ സർവകലാശാലകൾക്ക് സ്വന്തം നിലക്കും സ്പെഷൽ റൂളില്ലാത്തതിനാൽ പി.എസ്.സിക്കും ഒന്നും ചെയ്യാൻ കഴിയാത്തതാണ് നിലവിലെ സ്ഥിതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.