ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്), പട്ന (ബിഹാർ) ഇനി പറയുന്ന തസ്തികകളിൽ നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ഓൺലൈനായി നവംബർ 30 വരെ സ്വീകരിക്കും.
നഴ്സിങ് ഓഫിസർ (ഗ്രൂപ് ബി) ശമ്പളനിരക്ക് 44,900-1,42,400 രൂപ. ഒഴിവുകൾ 200 (വനിതകൾ 160, പുരുഷന്മാർ 40). യോഗ്യത: ബി.എസ്സി നഴ്സിങ് അല്ലെങ്കിൽ ജനറൽ നഴ്സിങ് & മിഡ്വൈഫറിയിൽ ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവൃത്തി പരിചയവും. സ്റ്റേറ്റ്/ഇന്ത്യൻ നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ വേണം. പ്രായപരിധി 18-30.
സ്റ്റെനോഗ്രാഫർ (ഗ്രൂപ് സി), ശമ്പളനിരക്ക് 25,500-81,100 രൂപ. ഒഴിവുകൾ 16, യോഗ്യത: പ്ലസ്ടു/തത്തുല്യം അല്ലെങ്കിൽ എസ്.എസ്.എൽ.സിയും സ്റ്റെനോഗ്രാഫറായി അഞ്ചു വർഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 18-27.
ജൂനിയർ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റൻറ് (ഗ്രൂപ് സി), ശമ്പളനിരക്ക് 19,900-63,200 രൂപ. ഒഴിവുകൾ 18.
സ്റ്റോർകീപ്പർ-കം ക്ലർക്ക് (ഗ്രൂപ് സി), ശമ്പളനിരക്ക് 19,900-63,200 രൂപ. ഒഴിവുകൾ 26, യോഗ്യത: ബിരുദവും ഒരുവർഷത്തെ പ്രവൃത്തിപരിചയവും. പി.ജി ഡിഗ്രി/ഡിപ്ലോമ (മെറ്റീരിയൽസ് മാനേജ്മെൻറ്) അഭിലഷണീയം. പ്രായപരിധി 30.
സ്റ്റോർകീപ്പർ (ഗ്രൂപ് ബി), ശമ്പളനിരക്ക് 35,400-1,12,400 രൂപ. ഒഴിവുകൾ 10, യോഗ്യത: മാസ്റ്റേഴ്സ് ഡിഗ്രി (ഇക്കണോമിക്സ്/കോമേഴ്സ്/സ്റ്റാറ്റിസ്റ്റിക്സ്), സ്റ്റോർസ് അക്കൗണ്ടിങ് കൈകാര്യം ചെയ്തുള്ള പരിചയം അഭിലഷണീയം. അല്ലെങ്കിൽ ബാച്ചിലേഴ്സ് ഡിഗ്രിയും മെറ്റീരിയൽസ് മാനേജ്മെൻറ് പി.ജി, ഡിഗ്രി/ഡിപ്ലോമയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 18-30.
ജൂനിയർ എൻജിനീയർ (സിവിൽ) (ഗ്രൂപ് സി), ശമ്പളനിരക്ക് 35,400-1,12,400 രൂപ. ഒഴിവുകൾ 4, യോഗ്യത: സിവിൽ എൻജിനീയറിങ് ഡിപ്ലോമ. പ്രവൃത്തിപരിചയം. പ്രായപരിധി 18-30.
സാനിറ്ററി ഇൻസ്പെക്ടർ ഗ്രേഡ് 2 (ഗ്രൂപ് സി), ശമ്പളനിരക്ക് 29,200-92,300 രൂപ. ഒഴിവുകൾ 8, യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം, സാനിറ്ററി ഇൻസ്പെക്ടർ അംഗീകൃത സർട്ടിഫിക്കറ്റ്, നാലുവർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി 18-30.
ജൂനിയർ വാർഡൻ (ഗ്രൂപ് സി) (ഒഴിവുകൾ 6), മെഡിക്കൽ സോഷ്യൽ വർക്കർ (ഗ്രൂപ് സി) (ഒഴിവുകൾ 3), ലീഗൽ അസിസ്റ്റൻറ് (ഗ്രൂപ് ബി) (ഒഴിവ് 1), ജൂനിയർ എൻജിനീയർ (എയർകണ്ടീഷനിങ് ആൻഡ് റെഫ്രിജറേഷൻ) ഒഴിവുകൾ 4. അസിസ്റ്റൻറ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ (ഒഴിവ് 1).വിജ്ഞാപനം www.aiimspatna.orgൽ. അപേക്ഷ ഫീസ് 1500 രൂപ. എസ്.സി/എസ്.ടി/വനിതകൾ/ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്ക് 1200 രൂപ മതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.