ന്യൂഡൽഹി: സർവകലാശാലകളിലെ അധ്യാപക നിയമനത്തിന് നാഷനൽ എലിജിബിലിറ്റി ടെസ്റ്റിനൊപ്പം പി.എച്ച്.ഡി കൂടി നിർബന്ധമാക്കി. 2021- 22 അക്കാദമിക് വർഷം മുതലാകും പ്രാബല്യത്തിൽ വരിക.
2018ൽ കൊണ്ടുവന്ന നിയമം ഈ വർഷം മുതലാകും പ്രാബല്യത്തിൽ വരിക. നേരത്തേ, സർവകലാശാലകളിലെ അസിസ്റ്റന്‍റ് പ്രഫസർ തസ്തികകളിൽ പി.എച്ച്.ഡിയോ അല്ലെങ്കിൽ നെറ്റ് യോഗ്യതയോ നേടിയാൽ നിയമനം ലഭിക്കുമായിരുന്നു. നെറ്റ് യോഗ്യതയുള്ളവർക്ക് അഞ്ചുമുതൽ 10 വരെ വെയിറ്റേജും പി.എച്ച്.ഡി യോഗ്യതയുള്ളവർക്ക് 30 മാർക്കുമായിരുന്നു വെയിറ്റേജ്.
2018ൽ യൂനിവേഴ്സിറ്റി ഗ്രാൻറ്സ് കമീഷൻ (യു.ജി.സി) പി.എച്ച്.ഡി യോഗ്യതയുള്ളവർക്ക് മാത്രമേ സർവകലാശാലകളിൽ അധ്യാപകരായി നിയമനം ലഭിക്കുവെന്ന് വെളിപ്പെടുത്തുകയായിരുന്നു. 2021 മുതൽ ഇത് ബാധകമാകുമെന്നും യു.ജി.സിക്ക് വേണ്ടി മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.