ദേശീയ ആരോഗ്യ ദൗത്യത്തിനുകീഴിൽ (നാഷനൽ ഹെൽത്ത് മിഷൻ) കോഴിക്കോട് ജില്ലയിലെ വിവിധ തസ്തികകളിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തസ്തികകൾ, ഒഴിവുകളുടെ എണ്ണം, അടിസ്ഥാന യോഗ്യത, ഉയർന്ന പ്രായം(ഡിസംബർ ഒന്ന് അടിസ്ഥാനമാക്കി), പ്രതിമാസശമ്പളം എന്ന ക്രമത്തിൽ താഴെ:
1. ഡവലപ്മെൻറ് തെറപ്പിസ്റ്റ്: ഒന്ന്, ബിരുദവും ക്ലിനിക്കൽ ചൈൽഡ് ഡവലപ്മെൻറിൽ പി.ജി ഡിേപ്ലാമ അല്ലെങ്കിൽ ക്ലിനിക്കൽ ചൈൽഡ് ഡവലപ്മെൻറ് ക്ലിനിക്കിൽ ഡിേപ്ലാമയും 40 വയസ്സ്, 16180/-
2. സ്പെഷൽ എജുക്കേറ്റർ: ഒന്ന്, ബിരുദവും സ്പെഷൽ എജുക്കേഷനിൽ ബി.എഡും, 40 വയസ്സ്, 16180/-
3. പബ്ലിക് റിലേഷൻ ഒാഫിസർ കം ൈലസൺ ഒാഫിസർ/പി.ആർ.ഒ: രണ്ട്, ഹോസ്പിറ്റൽ മാനേജ്മെൻറിൽ എം.എച്ച്.എ/എം.ബി.എ/എം.എസ്.ഡബ്ല്യു/എം.എസ്സി, 40 വയസ്സ്, 16170/-
4. ലാബ് ടെക്നീഷ്യൻ: ഒന്ന്, ഡി.എം.എൽ.ടി/ബി.എസ്സി എം.എൽ.ടി, 40 വയസ്സ്, 11620/-
5. ജില്ല ആശാ കോഒാഡിനേറ്റർ: ഒന്ന്, സോഷ്യൽ സയൻസ്/സോഷ്യൽ ആന്ത്രപ്പോളജി/സോഷ്യൽ വർക്/സോഷ്യോളജി/എം.ബി.എ/റൂറൽ ഡവലപ്മെൻറിൽ ബിരുദാനന്തരബിരുദം, 40 വയസ്സ്, 16000/-
ഡിസംബർ 14ന് കോഴിക്കോട് ബീച്ചിലെ ഗവ. നഴ്സിങ് സ്കൂളിൽ നടക്കുന്ന വാക് ഇൻ ഇൻറർവ്യൂവിലൂടെയാണ് തെരഞ്ഞെടുപ്പ്. രാവിലെ ഒമ്പത് മുതൽ 10 വരെയാണ് രജിസ്ട്രേഷൻ. എഴുത്തുപരീക്ഷ, ഇൻറർവ്യൂ എന്നിവ നടത്തിയാണ് തെരഞ്ഞെടുപ്പ്.
കരാർ അടിസ്ഥാനത്തിലാണ് നിയമനം. വിവരങ്ങൾക്ക്
www.arogyakeralam.gov.in
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.