സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിെൻറ കീഴിലുള്ള രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാൻ (ആർ.എം.എസ്.എ) സ്റ്റേറ്റ് ഒാഫിസിൽ പ്രോഗ്രാമർ തസ്തികയിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം.
വിദ്യാഭ്യാസയോഗ്യത: ബി.ടെക് (കമ്പ്യൂട്ടർ സയൻസ്/െഎ.ടി/ഇ.സി.ഇ) അല്ലെങ്കിൽ എം.സി.എ/എം.എസ്സി (കമ്പ്യൂട്ടർ സയൻസ്/െഎ.ടി). എം.ബി.എ അഭികാമ്യം. നെറ്റ് വർക് അപ്ലിക്കേഷൻ, വെബ് പ്രോഗ്രാമിങ് എന്നിവയിൽ പരിചയത്തോടെ പ്രശസ്തമായ ഏതെങ്കിലും സ്ഥാപനത്തിൽനിന്ന് ഡാറ്റാബേസ് അപ്ലിക്കേഷൻ വികസിപ്പിക്കുന്നതിൽ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം. സ്വതന്ത്ര സോഫ്റ്റ്വെയർ പരിജ്ഞാനം അഭികാമ്യം. 37 വയസ്സിൽ കൂടുതൽ പ്രായമില്ലാത്തവർക്ക് അപേക്ഷിക്കാം. എസ്.എസ്.എ/െഎ.ടി അറ്റ് സ്കൂൾ അല്ലെങ്കിൽ ഏതെങ്കിലും സർക്കാർ സ്ഥാപനത്തിൽ പ്രോഗ്രാമർ തസ്തികയിൽ ജോലി ചെയ്തവർക്ക് പ്രായപരിധിയിൽ അതിനനുസൃതമായി ഇളവ് ലഭിക്കും. പ്രതിമാസവേതനം: 21000 രൂപ.
യോഗ്യരായ ഉദ്യോഗാർഥികൾ അപേക്ഷ, ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റ് എന്നിവ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, ആർ.എം.എസ്.എ, ട്രാൻസ് ടവേഴ്സ്, ഏഴാം നില, വഴുതക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ നവംബർ 15നകം ലഭിക്കുന്ന വിധത്തിൽ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് http://www.education.kerala.gov.in/downloads2014/announcement/rmsaprogrammervacancy.pdf
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.