എൻ.സി.സി/സൈനികക്ഷേമ വകുപ്പിൽ ഡ്രൈവർ ഗ്രേഡ് രണ്ട് എച്ച്.ഡി.വി (വിമുക്തഭടൻമാർ മാത്രം) (120/2023), വനം വന്യജീവി വകുപ്പിൽ ഫോറസ്റ്റ് ഡ്രൈവർ (493/2023) തുടങ്ങിയ തസ്തികകളിലേക്ക് മേയ് ആറിന് രാവിലെ 10.30 മുതൽ ഉച്ചക്ക് 12.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു.പി.എസ്, പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു.പി.എസ് (137/2023, 161/2023, 197/2023, 330/2023) തസ്തികകളിലേക്ക് മേയ് എട്ടിന് രാവിലെ 10.30 മുതൽ ഉച്ചക്ക് 12.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ-കാർപെന്ററി (419/2023) തസ്തികയിലേക്ക് ഒമ്പതിന് രാവിലെ 10.30 മുതൽ ഒ.എം.ആർ പരീക്ഷ നടത്തും.
മലപ്പുറം ജില്ലയിൽ ഇൻഷുറൻസ് മെഡിക്കൽ സർവിസസ് വകുപ്പിൽ ഫാർമസിസ്റ്റ് (കാറ്റഗറി നമ്പർ 303/2023) തസ്തികയുടെ തിരുത്തൽ വിജ്ഞാപനപ്രകാരം നാലുശതമാനം ഭിന്നശേഷി വിഭാഗത്തിലെ യോഗ്യരായ സംവരണ വിഭാഗത്തിലെ ഉദ്യോഗാർഥികൾക്ക് മേയ് 13 വരെ അപേക്ഷിക്കാൻ അവസരം നൽകി.
തിരുവനന്തപുരം: കാറ്റഗറി നമ്പർ 433/2023, 434/2023 തുടങ്ങിയ വിജ്ഞാപനപ്രകാരമുള്ള തസ്തികകളിലേക്ക് മേയ് 11ന് ഉച്ചക്ക് 1.30 മുതൽ 3.15 വരെ നടത്തുന്ന ഒന്നാംഘട്ട ബിരുദതല പൊതുപ്രാഥമിക പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമാണ്.
ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിൽ ഇൻസ്പെക്ടർ ഓഫ് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഗ്രേഡ് രണ്ട് (246/2021) തസ്തികയിലേക്ക് മേയ് എട്ട്, ഒമ്പത്, 10 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫിസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ ഏഴ് വിഭാഗവുമായി ബന്ധപ്പെടണം (0471 2546441).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.