പൊതുമരാമത്ത് വകുപ്പിൽ ആർക്കിടെക്ചറൽ ഡ്രാഫ്ട്സ്മാൻ േഗ്രഡ്1 (കാറ്റഗറി നമ്പർ 59/2021), ആർക്കിടെക്ചറൽ ഡ്രാഫ്ട്സ്മാൻ േഗ്രഡ് 2 (കാറ്റഗറി നമ്പർ 99/2022), ഡ്രാഫ്ട്സ്മാൻ േഗ്രഡ് 2 (ആർക്കിടെക്ചറൽ) (കാറ്റഗറി നമ്പർ 524/2021), ആർക്കിടെക്ചറൽ ഡ്രാഫ്ട്സ്മാൻ േഗ്രഡ് 3 (കാറ്റഗറി നമ്പർ 489/2020) തസ്തികകളിലേക്ക് മേയ് 14 മുതൽ 17 വരെ രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് ഒന്നു വരെയും (സെഷൻ ഒന്ന്), ഉച്ചക്ക് രണ്ടു മുതൽ വൈകീട്ട് അഞ്ചു വരെയും (സെഷൻ രണ്ട്) തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിൽ വെച്ച് പ്രായോഗിക പരീക്ഷ നടത്തും.
കേരള ഫോറസ്റ്റ് ഡെവലപ്മെൻറ് കോർപറേഷനിൽ ഫീൽഡ് ഓഫിസർ (നേരിട്ടുള്ള നിയമനം, എൻ.സി.എ പട്ടികജാതി, മുസ്ലിം, എസ്.ഐ.യു.സി നാടാർ, ധീവര (കാറ്റഗറി നമ്പർ 321/2022, 177/2021 - 180/2021) തസ്തികകളുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക് മേയ് 14, 15, 16, 17 തീയതികളിൽ തിരുവനന്തപുരം കേശവദാസപുരം എം.ജി. കോളജ് ഗ്രൗണ്ടിൽ രാവിലെ 5.30 മുതൽ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും.
മ്യൂസിയം മൃഗശാല വകുപ്പിൽ ബയോളജിസ്റ്റ് (കാറ്റഗറി നമ്പർ 460/2021) തസ്തികയിലേക്ക് മേയ് 15, 16, 17 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫിസിൽ അഭിമുഖം നടത്തും.
ലെജിസ്ലേചർ സെക്രട്ടേറിയറ്റിൽ റിപ്പോർട്ടർ േഗ്രഡ് രണ്ട് (മലയാളം)- ഒന്നാം എൻ.സി.എ പട്ടികജാതി (കാറ്റഗറി നമ്പർ 172/2022) തസ്തികയിലേക്ക് 2024 മേയ് 17 ന് ഉച്ചക്ക് 12ന് പി.എസ്.സി ആസ്ഥാന ഓഫിസിൽ അഭിമുഖം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.