തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് എൽ.പി, യു.പി സ്കൂളുകളിലെ ഭാഷാധ്യാപക തസ്തികകളിലേക്കുള്ള യോഗ്യതയിൽ മാറ്റം വരുത്തി ഉത്തരവ്. ഹിന്ദി, അറബിക്, ഉർദു, സംസ്കൃതം അധ്യാപക യോഗ്യതകളിലാണ് മാറ്റം. നിലവിലുണ്ടായിരുന്ന യോഗ്യതക്ക് പുറമെ, ഡി.എൽ.എഡ് കോഴ്സ് കൂടി ഉൾപ്പെടുത്തിയാണ് പി.എസ്.സി നിർദേശ പ്രകാരം ഭേദഗതി ഉത്തരവ്.
നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷൻ (എൻ.സി.ടി.ഇ) നിർദേശങ്ങൾക്കനുസരിച്ച് രണ്ടുവർഷത്തെ ഡി.എൽ.എഡ് കോഴ്സ് എൽ.പി, യു.പി ക്ലാസുകളിലെ ഭാഷാധ്യാപക നിയമനത്തിനുള്ള യോഗ്യതയായി 2019ൽ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഭാഷാധ്യാപക നിയമനങ്ങൾക്കുള്ള അക്കാദമിക/ പരിശീലന യോഗ്യതകൾ വ്യക്തമാക്കി ഭേദഗതി ഉത്തരവ് ഇറക്കണമെന്ന് മേയിൽ പി.എസ്.സി വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.