കേരള ഹൈകോടതിയിൽ റിസർച്ച് അസിസ്റ്റന്റ് തസ്തികയിൽ 15 താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. രണ്ടുവർഷത്തേക്കാണ് നിയമനം. ശമ്പളം (ഓണറേറിയം) പ്രതിമാസം 30,000 രൂപ (റിക്രൂട്ട്മെന്റ് നമ്പർ 07/2022). യോഗ്യത: അംഗീകൃത നിയമ ബിരുദം. അവസാനവർഷ/സെമസ്റ്റർ നിയമബിരുദ വിദ്യാർഥികളെയും പരിഗണിക്കും. പ്രായപരിധി 28 വയസ്സ്.
വിശദ വിജ്ഞാപനം www.hckrecruitment.nic.inൽ ലഭ്യമാണ്. അപേക്ഷ ഓൺലൈനായി സെപ്റ്റംബർ 12 വരെ സമർപ്പിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം The Registrar (Recruitment), HighCourt of Kerala, Ernakulam, Kochi-682031 എന്ന വിലാസത്തിൽ ഒക്ടോബർ 28നകം ലഭിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.