അവിവാഹിതരായ പ്ലസ്ടുക്കാർക്ക് നാവികസേനയിൽ സെയിലറാവാൻ അവസരം. 2018 ബാച്ചിലേക്ക് സീനിയർ സെക്കൻഡറി റിക്രൂട്ട്സ്, ആർട്ടിഫിസർ എന്നീ തലങ്ങളിലേക്കാണ് നിയമനം. പ്ലസ്ടു തലത്തിൽ മാത്സ്, ഫിസിക്സ് എന്നിവ കൂടാതെ കെമിസ്ട്രി/ബയോളജി/കമ്പ്യൂട്ടർ സയൻസ് എന്നിവയിലേതെങ്കിലുമൊന്ന് പഠിച്ചിരിക്കണം. 1997 ആഗസ്റ്റ് ഒന്നിനും 2001 ജൂലൈ 31നുമിടയിൽ (രണ്ടു തീയതിയും ഉൾെപ്പടെ) ജനിച്ചവരായിരിക്കണം അപേക്ഷകർ.
2018 ആഗസ്റ്റിലാണ് പരിശീലനം ആരംഭിക്കുക. െഎ.എൻ.എസ് ചിൽക്കയിലെ 22 ആഴ്ചത്തെ പ്രാഥമിക പരിശീലനത്തിനുശേഷം, നാവികസേനയുടെ കേന്ദ്രങ്ങളിൽ തുടർപരിശീലനമുണ്ടായിരിക്കും. പരിശീലന കാലയളവ് വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് 15 വർഷത്തേക്കാണ് നിയമനം ലഭിക്കുക.
വേതനവും ആനുകൂല്യങ്ങളും: പരിശീലന കാലയളവിൽ 14,600 രൂപ സ്റ്റൈപൻഡ് ലഭിക്കും. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് ലെവൽ 3 തസ്തികകളിലേക്ക് നിയമനം ലഭിക്കും. പരിശീലന കാലയളവിൽ പുസ്തകം, യൂനിഫോം, ഭക്ഷണം, താമസം തുടങ്ങിയവ സൗജന്യമായി ലഭിക്കും.
തിരഞ്ഞെടുപ്പ് പ്രക്രിയ: എഴുത്തുപരീക്ഷ, കായികക്ഷമത പരിശോധന, മെഡിക്കൽ പരീക്ഷ, എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഇംഗ്ലീഷ്, സയൻസ്, മാത്തമാറ്റിക്സ്, പൊതുവിജ്ഞാനം എന്നിവ ഉൾക്കൊള്ളുന്ന ഒരു മണിക്കൂറിെൻറ പരീക്ഷയാണ് നടക്കുക. സ്പോർട്സ്, നീന്തൽ, തുടങ്ങി പാഠ്യേതര രംഗങ്ങളിൽ കഴിവ് തെളിയിച്ചവർക്ക് പരിഗണനയുണ്ടായിരിക്കും. കുറഞ്ഞത് 157 സെ.മീറ്റർ ഉയരമുണ്ടായിരിക്കണം. നെഞ്ചളവ് ചുരുങ്ങിയത് അഞ്ചു സെ.മീറ്റർ വികസിപ്പിക്കാനാവണം.
www.joinindiannavy.gov.in എന്ന വെബ്സൈറ്റ് മുഖേന ഒാൺലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും, ആവശ്യമായ രേഖകളും സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം. നവംബർ 27 മുതൽ അപേക്ഷ സമർപ്പിക്കാനാവും. ഇ--മെയിൽ െഎ.ഡി ഉപയോഗിച്ച് രജിസ്റ്റർ ചെയ്യണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 10.
യോഗ്യത പരീക്ഷയിൽ നേടിയ മാർക്കിെൻറ അടിസ്ഥാനത്തിലാവും തെരഞ്ഞെടുപ്പ്. സംസ്ഥാന തലത്തിലാണ് ഷോർട്ട് ലിസ്റ്റ് തയാറാക്കുക.
2018 മാർച്ച് /ഏപ്രിൽ മാസങ്ങളിലായി നടക്കുന്ന പരീക്ഷയുടെ അഡ്മിറ്റ് കാർഡ് www.joinindiannavy.gov.in എന്ന വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.