സശസ്ത്ര സീമാബൽ (എസ്.എസ്.ബി) വിവിധ തസ്തികകളിലായി 1656 ഒഴിവുകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സായുധ പൊലീസ് സേനാ വിഭാഗമാണിത്. വിശദ വിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.ssbreclt.gov.in-ൽ നിന്നും ഡൗൺലോഡ് ചെയ്യാം. തസ്തികകൾ ചുവടെ:
കോൺസ്റ്റബിൾ -കാർപന്റർ (ഒഴിവ് -1), ബ്ലാക്സ്മിത്ത് -3, ഡ്രൈവർ 96, ടെയ്ലർ -4, ഗാർഡനർ -4, കോബ്ളർ -5, വെറ്ററിനറി -24, പെയിന്റർ -3, വാഷർമാൻ -58, ബാർബർ -19, സഫായി വാല -81, കുക്ക് -166, വാട്ടർ കാരിയർ -79, ശമ്പളനിരക്ക് -21,700-69,100 രൂപ.
* ഹെഡ്കോൺസ്റ്റബിൾ-ഇലക്ട്രീഷ്യൻ -15, മെക്കാനിക് -296, സ്റ്റിവാർഡ് -2, വെറ്ററിനറി -23, എച്ച്.സി കോമൺ -578, ശമ്പളനിരക്ക് -25,500-81,100 രൂപ.
* അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (സ്റ്റെനോഗ്രാഫർ) -40, ശമ്പളനിരക്ക് -29,200-92,399 രൂപ.
* അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (ASI) -ഫാർമസിസ്റ്റ് -7, റേഡിയോഗ്രാഫർ -21, ഓപറേഷൻ തിയറ്റർ ടെക്നീഷ്യൻ-1, ഡന്റൽ ടെക്നീഷ്യൻ -1, ശമ്പളനിരക്ക് 29,200-92,300.
* സബ് ഇൻസ്പെക്ടർ പയനിയർ -20, ഡ്രാഫ്റ്റ്സ്മാൻ-3, കമ്യൂണിക്കേഷൻ -59, സ്റ്റാഫ് നഴ്സ് (ഫീമെയിൽ) -29, ശമ്പളനിരക്ക് -35,400-1,12,400 രൂപ.
* അസിസ്റ്റന്റ് കമാൻഡന്റ് -18 (ഇതിൽ 10 ശതമാനം ഒഴിവുകൾ വിമുക്തഭടന്മാർക്ക് സംവരണം ചെയ്തിരിക്കുന്നു). ശമ്പളനിരക്ക് 56,100-1,77,500 രൂപ.
എല്ലാ തസ്തികകളുടെയും യോഗ്യതാ മാനദണ്ഡങ്ങൾ, പ്രായപരിധി, സെലക്ഷൻ നടപടികൾ, സംവരണം, ആനുകൂല്യങ്ങൾ ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്. ചില തസ്തികകളിലേക്ക് വനിതകൾക്കും അപേക്ഷിക്കാം.
എസ്.എസ്.എൽ.സി, ഐ.ടി.ഐ/പ്ലസ് ടു/ഡിപ്ലോമ/ബിരുദം മുതലായ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാവുന്ന തസ്തികകളുമുണ്ട്. ചില തസ്തികകൾക്ക് ബന്ധപ്പെട്ട ട്രേഡിൽ ഒന്നോ രണ്ടോ വർഷത്തെ എക്സിപീരിയൻസ് കൂടി ആവശ്യമാണ്. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസുണ്ടാകണം. ഉദ്യോഗാർഥികൾക്ക് നിർദേശാനുസരണം ഓൺലൈനായി ജൂൺ 18വരെ അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.