സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയിൽ 2000 പ്രബേഷനറി ഒാഫിസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽനിന്ന് ബിരുദയോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ജനറൽ-1010, ഒ.ബി.സി-540, എസ്.സി-300, എസ്.ടി-150 എന്നിങ്ങനെയാണ് ഒഴിവുകൾ.
അപേക്ഷഫീസ്: ജനറൽ, ഒ.ബി.സി-600 രൂപ. എസ്.സി, എസ്.ടി, പി.ഡബ്ല്യു.ഡി- 100 രൂപ. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വഴിയോ ഇൻറർനെറ്റ് ബാങ്കിങ് വഴിയോ അപേക്ഷഫീസ് അടക്കാം. പ്രായപരിധി: 21നും 30നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗങ്ങൾക്ക് ചട്ടപ്രകാരമുള്ള ഇളവ് ലഭിക്കും. അപേക്ഷകൾ മേയ് 13 വരെ ഒാൺലൈനായി സമർപ്പിക്കാം.
പ്രിലിമിനറി പരീക്ഷയുടെയും ഒാൺലൈൻ പരീക്ഷയുടെയും അഭിമുഖത്തിെൻറയും അടിസ്ഥാനത്തിലായിരിക്കും നിയമനം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://bank.sbi/careers , https://www.sbi.co.in/careers എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.