ബഹിരാകാശ വകുപ്പിനു കീഴിലുള്ള ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ഐ.എസ്.ആർ.ഒ) വിവിധ സെന്ററുകളിലേക്ക് സയന്റിസ്റ്റ്/ എൻജിനീയർ ഗ്രേഡ് എസ് തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആകെ ഒഴിവുകൾ 303 (ഇലക്ട്രോണിക്സ് 90, മെക്കാനിക്കൽ 163, കമ്പ്യൂട്ടർ സയൻസ് 47, ഓട്ടോണമസ് ബോഡി -പി.ആർ.എൽ- ഇലക്ട്രോണിക്സ് 2, കമ്പ്യൂട്ടർ സയൻസ് 1).
യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചിൽ 65 ശതമാനം മാർക്കിൽ/ 6.84/10 CGPAയിൽ കുറയാതെ ബി.ഇ/ബി.ടെക്, ഫൈനൽ പരീക്ഷ എഴുതുന്നവരെയും പരിഗണിക്കും. 31.8.2023നകം യോഗ്യത തെളിയിച്ചാൽ മതി. ഡ്യുവൽ/ഇന്റഗ്രേറ്റഡ് ഡിഗ്രിക്കാർക്കും അപേക്ഷിക്കാം.
പ്രായപരിധി 14.6.2023ൽ 28 വയസ്സ്. കേന്ദ്രസർക്കാർ ജീവനക്കാർ/വിമുക്തഭടമാർ/ഭിന്നശേഷിക്കാർ വിഭാഗങ്ങളിൽപെടുന്നവർക്ക് നിയമാനുസൃത വയസ്സിളവുണ്ട്. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.isro.gov.in/Recruitment ലിങ്കിൽനിന്ന് ഡൗൺലോഡ് ചെയ്യാം.
ഓൺലൈനായി ജൂൺ 14 വരെ അപേക്ഷ സമർപ്പിക്കാം. ഇന്റർനെറ്റ് ബാങ്കിങ്/ഡെബിറ്റ് തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, ലഖ്നോ, മുംബൈ, ന്യൂഡൽഹി, അഹമ്മദാബാദ്, ഭോപാൽ, കൊൽക്കത്ത കേന്ദ്രങ്ങളിലായി നടത്തുന്ന സെലക്ഷൻ ടെസ്റ്റ്, തുടർന്നുള്ള ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.