എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (AAI) കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവിസസ് കമ്പനി ലിമിറ്റഡിലേക്ക് സെക്യൂരിറ്റി സ്ക്രീനർ (ഫ്രഷ്) തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ മൂന്നു വർഷത്തേക്കാണ് നിയമനം.
ചെന്നൈ, ഗോവ, കോഴിക്കോട്, ട്രിച്ചി, മധുര, തിരുപ്പതി, പുണെ, ഇന്ദോർ, പാറ്റ്, വാരാണസി, റായ്പുർ, ഭുവനേശ്വർ, വഡോദര, ശ്രീനഗർ, കൊൽക്കത്ത, വിശാഖപട്ടണം തുടങ്ങിയ 23 വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിലാണ് തൊഴിലവസരം. ആകെ 906 ഒഴിവുകളുണ്ട്. തിരഞ്ഞെടുക്കുന്നവർ ഇന്ത്യയിലെവിടെയും ജോലി ചെയ്യാൻ ബാധ്യസ്ഥമാണ്.
ഭാരതപൗരന്മാർക്ക് അപേക്ഷിക്കാം. യോഗ്യത: 60 ശതമാനം മാർക്കിൽ കുറയാതെയുള്ള അംഗീകൃത സർവകലാശാല ബിരുദം. പട്ടികജാതി/വർഗ വിഭാഗങ്ങൾക്ക് 55 ശതമാനം മാർക്ക് മതി. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ വായിക്കാനും സംസാരിക്കാനും കഴിവുള്ളവരാകണം. പ്രാദേശിക ഭാഷാപരിജ്ഞാനം വേണം. പ്രായപരിധി 1.11.2023ൽ 27.
വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.aaiclas.aero/career ലിങ്കിലുണ്ട്. അപേക്ഷഫീസ് 750 രൂപ. SC/ST/EWS/വനിതകൾ എന്നീ വിഭാഗങ്ങളിൽപെടുന്നവർക്ക് 100 രൂപ മതി. നിർദേശാനുസരണം ഓൺലൈനായി ഡിസംബർ എട്ടിന് വൈകീട്ട് അഞ്ചു മണി വരെ അപേക്ഷ സമർപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.