ഇന്ത്യൻ സൈന്യത്തിൽ ഷോർട്ട് സർവിസ് കമീഷന് എൻജിനീയറിങ് ബിരുദക്കാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. വനിതകൾക്കും അപേക്ഷിക്കാം.50ാമത് ഷോർട്ട് സർവിസ് കമീഷൻ (ടെക്) മെൻ, 21ാമത് ഷോർട്ട് സർവിസ് കമീഷൻ (ടെക്) വിമൻ കോഴ്സുകളിലെ 196 ഒഴിവുകളിലേക്കാണ് നിയമനം. 2018 ഏപ്രിലിൽ തമിഴ്നാട്ടിലെ ചെന്നൈയിലെ ഒാഫിസേഴ്സ് ട്രെയിനിങ് അക്കാദമിയിലാണ് കോഴ്സ് ആരംഭിക്കുന്നത്.
യോഗ്യത: എൻജിനീയറിങ് ബിരുദം പൂർത്തിയായവർക്കും അവസാനവർഷക്കാർക്കും അപേക്ഷിക്കാം. അവസാനവർഷക്കാർ 2018 ഏപ്രിലിനകം യോഗ്യതാ ബിരുദം പൂർത്തിയാക്കണം. ട്രെയിനിങ് ആരംഭിച്ച് 12 ആഴ്ചകൾക്കകം സർട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം.
ഒഴിവുള്ള സ്ട്രീമുകളും ഒഴിവുകളും യോഗ്യതയായി പരിഗണിക്കുന്ന സ്ട്രീമുകളും താഴെ:
- സിവിൽ: പുരുഷന്മാർ -49, വനിതകൾ -അഞ്ച്: സിവിൽ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ് (സ്ട്രക്ചറൽ എൻജിനീയറിങ്), സ്ട്രക്ചറൽ എൻജിനീയറിങ്
- മെക്കാനിക്കൽ: പുരുഷന്മാർ -13, വനിതകൾ -നാല്: മെക്കാനിക്കൽ എൻജിനീയറിങ്, മെക്കാനിക്കൽ (മെക്കട്രോണിക്സ്) എൻജിനീയറിങ്, മെക്കാനിക്കൽ ആൻഡ് ഒാേട്ടാമേഷൻ എൻജിനീയറിങ്.
- ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്: പുരുഷന്മാർ -21, വനിതകൾ -മൂന്ന്: ഇലക്ട്രിക്കൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ് (ഇലക്ട്രോണിക്സ് ആൻഡ് പവർ), പവർ സിസ്റ്റം എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്.
- എയ്റോനോട്ടിക്കൽ/ ഏവിയേഷൻ/ ബാലിസ്റ്റിക്സ്/ ഏവിയോണിക്സ്: പുരുഷന്മാർ -12. എയ്റോനോട്ടിക്കൽ എൻജിനീയറിങ്.
- കമ്പ്യുട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/ കമ്പ്യൂട്ടർ ടെക്നോളജി/ ഇൻഫർമേഷൻ ടെക്നോളജി/ എം.എസ്സി കമ്പ്യൂട്ടർ സയൻസ്: പുരുഷന്മാർ -30, വനിതകൾ -നാല്: കമ്പ്യൂട്ടർ എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇൻഫർമേഷൻ സയൻസ് ആൻഡ് എൻജിനീയറിങ്.
- ഇലക്ട്രോണിക്സ് ആൻഡ് ടെലികോം/ ടെലികമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ സാറ്റലൈറ്റ് കമ്യൂണിക്കേഷൻ: പുരുഷന്മാർ -27, വനിതകൾ -മൂന്ന്: ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ്, ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ കമ്യൂണിക്കേഷൻ എൻജിനീയറിങ്.
- ഇലക്ട്രോണിക്സ്/ ഒപ്റ്റോ ഇലക്ട്രോണിക്സ്/ ഫൈബർ ഒപ്റ്റിക്സ്/ മൈക്രോ ഇക്കണോമിക്സ് ആൻഡ് മൈക്രോവേവ്: പുരുഷന്മാർ -14: പവർ ഇലക്ട്രോണിക്സ് ആൻഡ് ഡ്രൈവ്സ്.
- പ്രൊഡക്ഷൻ എൻജിനീയറിങ്: പുരുഷന്മാർ -ആറ്.
- ആർകിടെക്ചർ/ ബിൽഡിങ് കൺസ്ട്രക്ഷൻ ടെക്നോളജി: പുരുഷന്മാർ -മൂന്ന്: ആർകിടെക്ചർ എൻജിനീയറിങ്.
എസ്.എസ്.സി.ഡബ്ല്യു (നോൺ ടെക്) കോഴ്സിലേക്ക് അപേക്ഷിക്കുന്നവർക്ക് ബിരുദം മതി. എസ്.എസ്.സി.ഡബ്ല്യു (ടെക്) കോഴ്സിൽ അപേക്ഷിക്കാൻ ഏതെങ്കിലും ടെക്നോളജി സ്ട്രീമിൽ ബിരുദം മതി.
പ്രായം: 2018 ഏപ്രിൽ ഒന്നിന് 20നും 27നും ഇടയിൽ. ജവാന്മാരുടെ വിധവകൾക്ക്: എസ്.എസ്.സി.ഡബ്ല്യു (നോൺ ടെക്): 19നും 29നും ഇടയിൽ. എസ്.എസ്.സി.ഡബ്ല്യൂ (ടെക്): 20നും 31നും ഇടയിൽ.
അപേക്ഷയും തെരഞ്ഞെടുപ്പും:
www.joinindianarmy.nic.inലൂടെ ഒാൺലൈനായി അപേക്ഷിക്കാം. ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവരിൽനിന്ന് ഇൻറർവ്യൂ, കായികക്ഷമത പരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞടുപ്പ്.
ആഗസ്റ്റ് 31 ആണ് അപേക്ഷിക്കാനുള്ള അവസാനതീയതി. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.