മിലിറ്ററി നഴ്സിങ് സർവിസിൽ ഷോർട്ട് സർവിസ് കമീഷൻഡ് ഒാഫിസർമാരാകാൻ വനിതകൾക്ക് അവസരം.
യോഗ്യത: ഇന്ത്യൻ നഴ്സിങ് കൗൺസിലിെൻറ അംഗീകാരമുള്ള സർവകലാശാലയിൽനിന്നോ സ്ഥാപനത്തിൽനിന്നോ എം.എസ്സി നഴ്സിങ്/പോസ്റ്റ് ബേസിക് ബി.എസ്സി നഴ്സിങ്/ബി.എസ്സി നഴ്സിങ് കോഴ്സ് പൂർത്തിയാക്കിയിരിക്കണം. സ്റ്റേറ്റ് നഴ്സിങ് കൗൺസിലിൽ നഴ്സ് അല്ലെങ്കിൽ മിഡ്വൈഫായി രജിസ്റ്റർ ചെയ്തിരിക്കണം. 1982 ജൂലൈ പത്തിനും 1996 ജൂലൈ 11നും ഇടയിൽ ജനിച്ചവരായിരിക്കണം. സൈനികചട്ടങ്ങൾക്കനുസരിച്ചുള്ള കായികക്ഷമത ഉണ്ടായിരിക്കണം. ഗർഭിണികൾക്ക് അപേക്ഷിക്കാനാവില്ല.
അവിവാഹിതർക്കും വിവാഹിതർക്കും വിവാഹമോചിതർക്കും വിധവകൾക്കും അപേക്ഷിക്കാം.
തെരഞ്ഞെടുപ്പ്: യോഗ്യരായ ഉദ്യോഗാർഥികൾക്കായി ആഗസ്റ്റ് ആദ്യആഴ്ചയോ രണ്ടാമത്തെ ആഴ്ചയോ എഴുത്തുപരീക്ഷ നടത്തും. ലഖ്നോവിലും പുണെയിലുമായിരിക്കും എഴുത്തുപരീക്ഷാകേന്ദ്രങ്ങൾ. നഴ്സിങ്, ഇംഗ്ലീഷ്ഭാഷ, ജനറൽ ഇൻറലിജൻസ് എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും എഴുത്തുപരീക്ഷ. ഫലം ഒാൺലൈനിൽ ലഭ്യമാകും. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്കായി അഭിമുഖവും വൈദ്യപരിശോധനയും നടക്കും. സെപ്റ്റംബറിലോ ഒക്ടോബറിലോ ഡൽഹിയിലായിരിക്കും അഭിമുഖം.
ശമ്പളം: 15,600+ഗ്രേഡ് പേ 5,400+മിലിറ്ററി സർവിസ് പേ 4,200+ക്ഷാമബത്തയും മറ്റ് അലവൻസുകളും.
അപേക്ഷിക്കേണ്ട വിധം: www.joinindianarmy.nic.in ലൂടെ ജൂൈല 11 വരെ അപേക്ഷിക്കാം. സംശയങ്ങൾക്ക് pb4005-15@nic.in ൽ ബന്ധപ്പെടാം. വെബ്സൈറ്റ്: www.indianarmy.nic.in, www.indianarmy.gov.in, www.joinindianarmy.nic.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.