കേന്ദ്ര പൊതുമേഖലയിൽപെടുന്ന സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ വിവിധ വിഭാഗങ്ങളിലായി സ്പെഷലിസ്റ്റ് ഓഫിസർമാരെ തിരഞ്ഞെടുക്കുന്നു. ആകെ 192 ഒഴിവുകളുണ്ട്. ഓരോ സ്ട്രീമിലും ലഭ്യമായ ഒഴിവുകൾ: ഇൻഫർമേഷൻ ടെക്നോളജി (SMG സ്കെയിൽ 5) ഒഴിവ് 1, (MMG സ്കെയിൽ 3)-6, (MMG സ്കെയിൽ 2) - 73, (JMG സ്കെയിൽ 1) - 15; റിസ്ക് മാനേജർ (SMG സ്കെയിൽ 5) - 1, (SMG സ്കെയിൽ 4) -1, (JMG സ്കെയിൽ 1) -2; ഫിനാൻഷ്യൽ അനലിസ്റ്റ് (MMG സ്കെയിൽ 3) - 5, (MMG സ്കെയിൽ 2) -4; ലോ ഓഫിസർ (MMG സ്കെയിൽ 2) - 15; ക്രെഡിറ്റ് ഓഫിസർ (MMG സ്കെയിൽ 2) - 50; CA ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്/GST/IndAS/ ബാലൻസ് ഷീറ്റ്/ടാക്സേഷൻ (MMG സ്കെയിൽ 2) - 3; സെക്യൂരിറ്റി ഓഫിസർ (JMG സ്കെയിൽ 1) - 15; ലൈബ്രേറിയൻ (JMG സ്കെയിൽ 1) - 1.https://ibpsonline.ibps.in/cbiosep23 ലിങ്ക് വഴി നിർദേശാനുസരണം ഓൺലൈനായി നവംബർ 19വരെ അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.