ബാങ്ക് ഓഫ് ബറോഡ സീനിയർ മാനേജർ -എം.എസ്.എം.ഇ റിലേഷൻഷിപ് തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 250 ഒഴിവുകളാണുള്ളത്. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.bankofbaroda.in/career.html ൽനിന്ന് ഡൗൺലോഡ് ചെയ്യാം. ‘മിഡിൽ മാനേജ്മെന്റ്’ ഗ്രേഡിലുള്ള (MMG/സ്കെയിൽ-III) തസ്തികയാണിത്. യോഗ്യത: 60 ശതമാനം മാർക്കിൽ കുറയാതെ ബിരുദവും റിലേഷൻഷിപ്/ക്രഡിറ്റ് മാനേജ്മെന്റ്/എം.എസ്.എം.ഇ ബാങ്കിങ് മേഖലയിൽ എട്ടുവർഷത്തിൽ കുറയാതെ പ്രവൃത്തി പരിചയവും.
പ്രായപരിധി 28-37. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് അഞ്ചുവർഷവും ഒ.ബി.സി നോൺക്രീമിലെയർ വിഭാഗങ്ങൾക്ക് മൂന്നുവർഷവും വിമുക്തഭടന്മാർക്കും മറ്റും ചട്ടപ്രകാരവും ഭിന്നശേഷിക്കാർക്ക് 10 വർഷവും പ്രായപരിധിയിൽ ഇളവുണ്ട്. അപേക്ഷാഫീസ് 600 രൂപ. വനിതകൾ, എസ്.സി/എസ്.ടി, പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് 100 രൂപയും നികുതിയും കൂടി നൽകേണ്ടിവരും. നിർദേശാനുസരണം ഓൺലൈനായി ഡിസംബർ 26 വരെ അപേക്ഷിക്കാം. കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ ടെസ്റ്റ്, സൈക്കോമെട്രിക് ടെസ്റ്റ്, ഗ്രൂപ് ചർച്ച, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. തെരഞ്ഞെടുക്കപ്പെടുന്നവരെ 63840-78230 രൂപ ശമ്പള സ്കെയിലിൽ നിയമിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.