സംസ്ഥാന സർക്കാറിന് കീഴിലുള്ള കോട്ടയം തെക്കുംതലയിലെ കെ.ആർ. നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് (ഫിലിം സ്കൂൾ) ഇനി പറയുന്ന പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു.
* പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാമുകൾ -സ്ക്രിപ്റ്റ് റൈറ്റിങ് ആൻഡ് ഡയറക്ഷൻ, എഡിറ്റിങ്, സിനിമാറ്റോഗ്രഫി, ഓഡിയോഗ്രഫി, 10 സീറ്റുകൾ വീതം, രണ്ടു വർഷത്തെ ഫുൾടൈം റസിഡൻഷ്യൽ കോഴ്സുകളാണിത്. അഭിരുചിയുള്ള ബിരുദധാരികൾക്ക് അപേക്ഷിക്കാം. പ്രായപരിധി 30.
* ഡിപ്ലോമ പ്രോഗ്രാമുകൾ -ആക്ടിങ്; അനിമേഷൻ ആൻഡ് വിഷ്വൽ എഫക്ട്സ്, 10 സീറ്റുകൾ വീതം. ഫുൾടൈം റസിഡൻഷ്യൻ, രണ്ടുവർഷം. യോഗ്യത -പ്ലസ് ടു/ഹയർ സെക്കൻഡറി/തത്തുല്യ ബോർഡ് പരീക്ഷ വിജയിച്ചിരിക്കണം. പ്രായപരിധി 30.
പ്രവേശന വിജ്ഞാപനവും പ്രോസ്‍പെക്ടസും www.krnnivsa.comൽ. അപേക്ഷാഫീസ് 2000 രൂപ. SC/ST/PWD വിഭാഗങ്ങളിൽപെടുന്നവർക്ക് 1000 രൂപ മതി. അപേക്ഷ ഓൺലൈനായി തിങ്കളാഴ്ച മുതൽ സമർപ്പിക്കാം.
വിവിധ പ്രോഗ്രാമുകളിൽ പ്രവേശനത്തിന് ഒറ്റ അപേക്ഷ മതി. ഏപ്രിൽ 28ന് വൈകീട്ട് ആറുവരെ അപേക്ഷകൾ സ്വീകരിക്കും. ഫൈനൽ യോഗ്യതാ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം.
രണ്ട് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ്.
പ്രാഥമിക പ്രവേശന പരീക്ഷ മേയ് 29ന് തിരുവനന്തപുരം, കൊച്ചി, മുംബൈ കേന്ദ്രങ്ങളിൽ നടത്തും. ഇതിൽ യോഗ്യത നേടുന്നവരുടെ ചുരുക്കപ്പട്ടിക തയാറാക്കി അടുത്തഘട്ടമായ ഓറിയന്റേഷൻ പ്രോഗ്രാമിനും ഇന്റർവ്യൂവിനും ക്ഷണിക്കും.
മികവ് പുലർത്തുന്നരുടെ മെറിറ്റ്ലിസ്റ്റ് തയാറാക്കി അഡ്മിഷൻ നൽകും (സ്റ്റേറ്റ് മെറിറ്റ് -50 ശതമാനം, EWS 10 ശതമാനം, SEBC-30 ശതമാനം, SC/ST 10 ശതമാനം).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.