കണ്ണൂർ എയർപോർട്ടിൽ ​സൂപ്പർ വൈസർ, എയർ ആൻഡ് റെസ്ക്യൂ ഓപറേറ്റർ: 28 ഒഴിവുകൾ

കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ് ഇനി പറയുന്ന തസ്തികകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. സൂപ്പർവൈസർ-എ.ആർ.എഫ്.എഫ്-ഒഴിവുകൾ 3. യോഗ്യത: പ്ലസ്ടു വിജയിച്ചിരിക്കണം.ഐ.സി.എ.ഒ അംഗീകൃത പരിശീലന കേന്ദ്രത്തിൽനിന്നുള്ള 'B.T.C' പ്രാബല്യത്തിലുള്ള ഹെവി വെഹിക്കിൾ ലൈസൻസ്, ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി /ബി.എൽ.എസ് നൽകിയിട്ടുള്ള ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ്, സി.പി.ആർ ട്രെയിൻഡ് സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമായും ഉണ്ടായിരിക്കണം. ഫയർ സേഫ്റ്റി സർട്ടിഫിക്കറ്റ്, ഒക്യുപേഷനൽ ഹെൽത്ത് ആൻഡ് സേഫ്റ്റി ഓഡിറ്റർ സർട്ടിഫിക്കറ്റ് മുതലായവ അഭിലഷണീയം. എയർപോർട്ട് ഫയർ സർവിസസിൽ 10 വർഷത്തിൽ കുറയാത്ത...

കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ് ഇനി പറയുന്ന തസ്തികകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. സൂപ്പർവൈസർ-എ.ആർ.എഫ്.എഫ്-ഒഴിവുകൾ 3. യോഗ്യത: പ്ലസ്ടു വിജയിച്ചിരിക്കണം.

ഐ.സി.എ.ഒ അംഗീകൃത പരിശീലന കേന്ദ്രത്തിൽനിന്നുള്ള 'B.T.C' പ്രാബല്യത്തിലുള്ള ഹെവി വെഹിക്കിൾ ലൈസൻസ്, ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി /ബി.എൽ.എസ് നൽകിയിട്ടുള്ള ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ്, സി.പി.ആർ ട്രെയിൻഡ് സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമായും ഉണ്ടായിരിക്കണം. ഫയർ സേഫ്റ്റി സർട്ടിഫിക്കറ്റ്, ഒക്യുപേഷനൽ ഹെൽത്ത് ആൻഡ് സേഫ്റ്റി ഓഡിറ്റർ സർട്ടിഫിക്കറ്റ് മുതലായവ അഭിലഷണീയം. എയർപോർട്ട് ഫയർ സർവിസസിൽ 10 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം വേണം. പ്രായപരിധി 1.2.2022ൽ 45 വയസ്സ്. ഉയർന്ന യോഗ്യതകളും പ്രവൃത്തി പരിചയവും ഉള്ളവർക്കും വിമുക്തഭടന്മാർക്കും മറ്റും പ്രായപരിധിയിൽ ഇളവ് ലഭിക്കും. പ്രതിമാസ ശമ്പളം 42,000 രൂപ.

ഫയർ ആൻഡ് റെസ്ക്യു ഓപറേറ്റർ (FRO)/FRO ഗ്രേഡ് I, ഒഴിവുകൾ 25. യോഗ്യത: ഏകദേശം തൊട്ടമുകളിലുള്ളതുപാലെ തന്നെ. എന്നാൽ, പ്രവൃത്തി പരിചയം 0-6 വർഷം മതിയാകും. പ്രായപരിധി 40 വയസ്സ്​ .ഫിസിക്കൽ ഫിറ്റ്നസ് ഉണ്ടാവണം. ഉയരം 167 സെ.മീ.. നെഞ്ചളവ് 81-86 സെ.മീറ്റർ. ഭാരം 55 കിലോഗ്രാം. നല്ല കാഴ്ചശക്തിയും കേൾവിശക്തിയും ഉണ്ടായിരിക്കണം. വൈകല്യങ്ങൾ പാടില്ല. ​​പ്രതിമാസ ശമ്പളം 25,000/28,000 രൂപ.

വിജ്ഞാപനം www.kannurairport.aero/careersൽ നിന്നും ഡൗൺലോഡ് ചെയ്ത് നിർദേശാനുസരണം ഓൺലൈനായി മാർച്ച് രണ്ട് വൈകീട്ട് 5 മണിവരെ അപേക്ഷിക്കാം. ഭാരത പൗരനായിരിക്കണം. ചുരുക്കപ്പട്ടിക തയാറാക്കി ടെസ്റ്റ്/ഇന്റർവ്യൂ നടത്തി തെരഞ്ഞെടുക്കും. മൂന്നു വർഷത്തേക്കാണ് നിയമനം. സംശയനിവാരണത്തിന് kialrecruitment2019@gmail.com എന്ന ​ഇ-മെയിലിൽ ബന്ധപ്പെടാം.

Tags:    
News Summary - Supervisor, Air and Rescue Operator at Kannur Airport: 28 vacancies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.