ചെന്നൈ: തമിഴ്നാട് പി.എസ്.സി പരീക്ഷ എഴുതുന്നവരുടെ പ്രായപരിധി രണ്ടു വർഷം കൂട്ടി. വെള്ളിയാഴ്ച നിയമസഭയിൽ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയാണ് ഇൗക്കാര്യം പ്രഖ്യാപിച്ചത്. പട്ടികജാതി/വർഗ വിഭാഗങ്ങൾക്കും മറ്റു പിന്നാക്ക വിഭാഗങ്ങൾക്കും പി.എസ്.സി പരീക്ഷ എഴുതാനുള്ള പ്രായപരിധി 35ൽനിന്ന് 37 ആയും മറ്റു വിഭാഗങ്ങളിൽപെട്ടവർക്ക് 30 വയസ്സിൽനിന്ന് 32 ആയുമാണ് ഉയർത്തിയത്. ഗ്രൂപ് ഒന്ന്, ഒന്ന്^എ, ഒന്ന്^ബി പരീക്ഷകൾക്കാണ് ഇത് ബാധകമാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.