രാജ്യത്തെ പ്രമുഖ ഫിലിം, ടെലിവിഷൻ പഠനസ്ഥാപനമായ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ കരാറടിസ്ഥാനത്തിൽ അധ്യാപകരാവാൻ അവസരം. അസോസിയേറ്റ് പ്രഫസർ, അസിസ്റ്റൻറ് പ്രഫസർ, ഡെമോൺസ്ട്രേറ്റർ എന്നീ തസ്തികകളിലായി ആകെ 12 ഒഴിവുകളാണുള്ളത്. ഡിസംബർ 12ന് സ്ഥാപനത്തിൽ നടക്കുന്ന അഭിമുഖത്തിെൻറ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. രണ്ടുവർഷത്തേക്കായിരിക്കും നിയമനം.
അസോസിയേറ്റ് പ്രഫസർ ടി.വി പ്രൊഡക്ഷൻ, അസോസിയറ്റ് പ്രഫസർ ഡയരക്ഷൻ, അസിസ്റ്റൻറ് പ്രഫസർ ഡയരക്ഷൻ, അസിസ്റ്റൻറ് പ്രഫസർ ആർട്ട് ഡയരക്ഷൻ, അസിസ്റ്റൻറ് പ്രഫസർ സിനിമാറ്റോഗ്രാഫി, അസിസ്റ്റൻറ് പ്രഫസർ എഡിറ്റിങ്, അസിസ്റ്റൻറ് പ്രഫസർ സൗണ്ട്, ഡമോൺസ്ട്രേറ്റർ സിനിമാറ്റോഗ്രഫി, ഡമോൺസ്ട്രേറ്റർ സൗണ്ട്
യോഗ്യത:
അസോസിയേറ്റ് പ്രഫസർ: ഒരു അംഗീകൃത സർവകലാശാലയിൽനിന്നും ബിരുദം; ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ; ബന്ധപ്പെട്ട വിഷയത്തിൽ അംഗീകൃത സ്ഥാപനത്തിൽ അധ്യാപനത്തിൽ നാലുവർഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കിൽ, അംഗീകൃത സ്ഥാപനത്തിൽനിന്നും ബിരുദാനന്തര ബിരുദം; പ്രമുഖ സ്ഥാപനത്തിൽ ബന്ധപ്പെട്ട വിഷയങ്ങളിൽ അധ്യാപനത്തിൽ ആറുവർഷത്തെ പരിചയം. അല്ലെങ്കിൽ, അംഗീകൃത ബിരുദം; ബന്ധപ്പെട്ട വിഷയത്തിൽ അധ്യാപകനായി എട്ടുവർഷത്തെ പരിചയം.
അസിസ്റ്റൻറ് പ്രഫസർ: ബിരുദം; ബന്ധപ്പെട്ട വിഷയത്തിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ; ബന്ധപ്പെട്ട വിഷയത്തിൽ അധ്യാപകനായി രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കിൽ, ബിരുദാനന്തര ബിരുദം; ബന്ധപ്പെട്ട വിഷയത്തിൽ അധ്യാപകനായി നാലുവർഷത്തെ പ്രവൃത്തിപരിചയം.
ഡമോൺസ്ട്രേറ്റർ സിനിമാറ്റോഗ്രഫി: പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത; സിനിമ ഇൻഡസ്ട്രിയിൽ കാമറ ടീമിൽ കാമറ അസിസ്റ്റൻറ് അല്ലെങ്കിൽ തത്തുല്യ നിലയിൽ
ഡമോൺസ്ട്രേറ്റർ സൗണ്ട്: സൗണ്ട് റെക്കോഡിങ് ആൻഡ് സൗണ്ട് എൻജിനീയറിങ്ങിൽ ഡിപ്ലോമ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.