തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ മൂന്ന് ഡയ റക്ടറേറ്റുകൾ ലയിപ്പിച്ച് ഒന്നാക്കാൻ വിദഗ്ധസമിതി റിപ്പോർ ട്ട്. ഇതടക്കം സ്കൂൾ വിദ്യാഭ്യാസ ഘടനയിൽ സമഗ്രമാറ്റം ശിപാർശ ചെയ്യ ുന്ന ഡോ. എം.എ. ഖാദർ അധ്യക്ഷനായ സമിതിയുടെ ആദ്യഘട്ട റിപ്പോർട്ട് മു ഖ്യമന്ത്രിക്ക് കൈമാറി. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയർ സെക്ക ൻഡറി, വി.എച്ച്.എസ്.ഇ ഡയറക്ടറേറ്റുകൾ ഒന്നിച്ച് ഡയറക്ടറേറ്റ് ഒാഫ് സ്കൂൾ എജുക്കേഷൻ രൂപവത്കരിക്കാനാണ് ശിപാർശ. പ്രീ സ്കൂൾതലം മുതൽ 12ാം ക്ലാസ് വരെ പഠനം ഇതിന് കീഴിലാക്കണം.
അധ്യാപകയോഗ്യത ഉയർത്താനും ശിപാർശയുണ്ട്. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി ഘടനയിലും മാറ്റമുണ്ടാകും. ഒന്ന് മുതൽ ഏഴ് വരെ ഒരു സ്ട്രീമും എട്ട് മുതൽ 12 വരെ മറ്റൊരു സ്ട്രീമുമാണ് ശിപാർശ. ആദ്യ സ്ട്രീമിൽ ബിരുദവും ബി.എഡും രണ്ടാമത്തേതിൽ പി.ജിയും ബി.എഡുമാണ് അധ്യാപക യോഗ്യത. സ്കൂളുകളിൽ ഹെഡ്മാസ്റ്റർ, പ്രിൻസിപ്പൽ എന്ന നിലയിൽ രണ്ട് മേധാവികൾ ആവശ്യമില്ല. പ്രിൻസിപ്പൽ ആയിരിക്കും സ്ഥാപന മേധാവി. പ്രിൻസിപ്പലിനെ സഹായിക്കാൻ വൈസ് പ്രിൻസിപ്പൽ തസ്തിക ശിപാർശയിലുണ്ട്. ജില്ലതലത്തിൽ സ്കൂൾ വിദ്യാഭ്യാസ ഒാഫിസുകൾ വേണം.
ജോയൻറ് ഡയറക്ടർ ഒാഫ് സ്കൂൾ എജുക്കേഷൻ (ജെ.ഡി.എസ്.ഇ) ആയിരിക്കും ജില്ലതല ഒാഫിസർ. ഇതിന് കീഴിൽ േബ്ലാക്ക് പഞ്ചായത്ത്/മുനിസിപ്പാലിറ്റി/ കോർപറേഷൻ തലങ്ങളിൽ സ്കൂൾ വിദ്യാഭ്യാസ ഒാഫിസിനും ശിപാർശയുണ്ട്. ഗ്രാമപഞ്ചായത്തുകളിൽ പഞ്ചായത്ത് എജുക്കേഷൻ ഒാഫിസർ തസ്തികക്കും ശിപാർശയുണ്ട്. പഞ്ചായത്ത്തലങ്ങളിൽ വിദ്യാഭ്യാസപദ്ധതികളുടെ നിർവഹണ ചുമതല ഇൗ ഉദ്യോഗസ്ഥനായിരിക്കും.
ദേശീയ തൊഴിൽ നൈപുണ്യ വിദ്യാഭ്യാസ ചട്ടക്കൂട് (എൻ.എസ്.ക്യു.എഫ്) കേരളത്തിൽ നടപ്പാക്കുന്ന സാഹചര്യത്തിൽ മുഴുവൻ വി.എച്ച്.എസ്.ഇകളും സെക്കൻഡറി സ്കൂളുകളാക്കി മാറ്റണം. മൂന്ന് ഡയറക്ടറേറ്റുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പരീക്ഷാഭവനുകളും ഒന്നാക്കണം. ബോർഡ് ഒാഫ് സ്കൂൾ എക്സാമിനേഷൻസ് കേരളം എന്ന് ഇതിന് പുനർനാമകരണം ചെയ്യാമെന്നും ശിപാർശയുണ്ട്.
പാഠ്യപദ്ധതിയിലടക്കം അക്കാദമികമേഖലയിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച രണ്ടാംഘട്ട റിപ്പോർട്ട് മൂന്ന് മാസത്തിനകം കൈമാറുമെന്ന് ഡോ. എം.എ. ഖാദർ ‘മാധ്യമ’ത്തോട് പറഞ്ഞു. ഡോ. സി. രാമകൃഷ്ണൻ, ജി. ജ്യോതിചൂഡൻ എന്നിവർ സമിതിയിൽ അംഗങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.