അഹലിയ ഇൻറഗ്രേറ്റഡ് കാമ്പസിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി പാലക്കാട് അധ്യാപക, അനധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അസിസ്റ്റൻറ് പ്രഫസർ:
ഒഴിവുള്ള വിഭാഗങ്ങളും സ്പെഷലൈസേഷനും:
മാത്തമാറ്റിക്സ്: സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടർ സയൻസ്/ ആൻഡ് എൻജിനീയറിങ്, കമ്പ്യൂട്ടർ ഹാർഡ് വെയർ, ആർക്കിടെക്ചർ ആൻഡ് ഒാർഗനൈസേഷൻ, നെറ്റ്വർക്കിങ്.
സിവിൽ എൻജിനീയറിങ്: ട്രാൻസ്പോർേട്ടഷൻ എൻജിനീയറിങ്, എൻവയൺമെൻറൽ എൻജിനീയറിങ്
ഇലക്ട്രിക്കൽ എൻജിനീയറിങ്: കൺട്രോൾ സിസ്റ്റംസ് ആൻഡ് റൊബോട്ടിക്സ്, വി.എൽ.സി.െഎ ആൻഡ് െഎ.സി ഡിസൈൻ.
മെക്കാനിക്കൽ എൻജിനീയറിങ്: തെർമോഫ്ലൂയിഡ്സ് എൻജിനീയറിങ് (ടർബോ മെഷീൻസ്), അൺകൺവെൻഷനൽ മെഷീനിങ് മെത്തേഡ്സ് ആൻഡ് ഒാേട്ടാമേഷൻ, മെഷീൻ ഡിസൈൻ.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ പി.എച്ച്ഡി ബിരുദവും മൂന്നുവർഷം പരിചയവും.
അനധ്യാപക ഒഴിവുകൾ:
രജിസ്ട്രാർ: ഒരു ഒഴിവ്. യോഗ്യത: 55 ശതമാനം മാർക്ക്/ തത്തുല്യ ഗ്രേഡോടെ നേടിയ ബിരുദാനന്തര ബിരുദം, അസിസ്റ്റൻറ് പ്രഫസറായി 15 വർഷത്തെ പരിചയം/ അഡ്മിനിസ്ട്രേഷനിൽ 15 വർഷത്തെ പരിചയം. ഉയർന്ന പ്രായം: 50 വയസ്സ്.
ജൂനിയർ എൻജിനീയർ (സിവിൽ): ഒരു ഒഴിവ്. യോഗ്യത: സിവിൽ എൻജിനീയറിങ്ങിൽ ബി.ഇ/ ബി.ടെക്/ തത്തുല്യം, ബിൽഡിങ് കൺസ്ട്രക്ഷൻ രംഗത്ത് രണ്ടുവർഷത്തെ പരിചയം. അല്ലെങ്കിൽ സിവിൽ എൻജിനീയറിങ്ങിൽ ത്രിവത്സര ഡിപ്ലോമയും ബിൽഡിങ് കൺസ്ട്രക്ഷൻ രംഗത്ത് അഞ്ചുവർഷത്തെ പരിചയവും. ഉയർന്ന പ്രായം: 32 വയസ്സ്.
ജൂനിയർ ടെക്നിക്കൽ സൂപ്രണ്ട് (സിസ്റ്റംസ്): രണ്ട് ഒഴിവുകൾ. സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ/ സിവിൽ എൻജിനീയറിങ്ങുമായി ബന്ധപ്പെട്ട ട്രേഡുകളിൽ െഎ.ടി.െഎയും രണ്ടുവർഷ പരിചയവും. ഉയർന്ന പ്രായം: 27 വയസ്സ്.
അപേക്ഷ അയക്കേണ്ട വിധം: www.iitpkd.ac.in വെബ്സൈറ്റ് വഴി ഒാൺലൈനായി നവംബർ 10നകം അപേക്ഷിക്കണം. ഹാർഡ് കോപ്പി ലഭിക്കേണ്ട അവസാന തീയതി നവംബർ 17.
അസിസ്റ്റൻറ് പ്രഫസർ തസ്തികയിലേക്കുള്ള അപേക്ഷകൾ അയക്കേണ്ട വിലാസം: Director, IIT Palakkad, Ahalia Integrated Campus, Kozhipara PO, Palakkad 678557. അനധ്യാപക തസ്തികകളിലേക്കുള്ളവ The Dean (Admn), IIT Palakkad, Ahalia Integrated Campus, Kozhipara, Palakkad 678557 എന്ന വിലാസത്തിലും അയക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.