ഡൽഹിയിൽ 4366 പ്രൈമറി അധ്യാപകരുടെ ഒഴിവിലേക്ക് സബോഡിേനറ്റ് സർവിസസ് സെലക്ഷൻ ബോർഡ് അപേക്ഷ ക്ഷണിച്ചു.
ജനറൽ-1610, ഒ.ബി.സി -1286, എസ്.സി -714, എസ്.ടി -756, അംഗപരിമിതർ -474 എന്നിങ്ങനെയാണ് ഒഴിവുകൾ. 2017ലെ വിജ്ഞാപനപ്രകാരം അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കണ്ട.
യോഗ്യത: പ്ലസ് ടു/ തത്തുല്യം, എലമെൻററി എജുക്കേഷനിൽ രണ്ടു വർഷത്തെ ഡിേപ്ലാമ/സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ബാച്ലർ ഒാഫ് എലമെൻററി എജുക്കേഷൻ, സി.ടെറ്റ്, പ്ലസ് ടു തലത്തിൽ ഹിന്ദിയും ഇംഗ്ലീഷും വിഷയമായി പഠിച്ചിരിക്കണം.
30 വയസ്സിൽ കവിയരുത്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. 100 രൂപയാണ് അപേക്ഷഫീസ്. വനിതകൾ, എസ്.സി, എസ്.ടി, അംഗപരിമിതർ, വിമുക്ത ഭടൻ എന്നിവർക്ക് അപേക്ഷ ഫീസില്ല. ഫീസ് എസ്.ബി.െഎയുടെ ഇ-പേ സംവിധാനത്തിലൂടെ അടക്കണം. അപേക്ഷകൾ http://dsssbonline.nic.in എന്ന വെബ്സൈറ്റിലൂടെ ഒാൺലൈനായി സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 30.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.