നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി, കാലിക്കറ്റ് ടെക്നിക്കൽ അസിസ്റ്റൻറ് തസ്തികയിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സെൻട്രൽ കമ്പ്യൂട്ടർ സെൻററിലേക്കാണ് നിയമനം.
ബി.ഇ/ബി.ടെക് ബിരുദമോ (ഫസ്റ്റ് ക്ലാസ് നേടിയിരിക്കണം) കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/കമ്പ്യൂട്ടർ ഹാർഡ് വെയർ മെയിൻറനൻസിൽ സർക്കാർ അംഗീകൃത ഡിേപ്ലാമയോ നേടിയിരിക്കണം.
12,500 രൂപയാണ് പ്രതിമാസ വേതനം. പ്രായം 2017 ആഗസ്റ്റ് ഒന്നിന് 33 വയസ്സ് കവിയരുത്. സംവരണവിഭാഗക്കാർക്ക് നിയമാനുസൃത മുൻഗണന ലഭിക്കും.
താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം വാക് ഇൻ ഇൻറർവ്യൂവിന് ഹാജരാകണം.
ആഗസ്റ്റ് പത്തിന് രാവിലെ 9.30നാണ് ഇൻറർവ്യൂ.
എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗം ഉദ്യോഗാർഥികൾ സംവരണം ലഭിക്കാൻ ആവശ്യമായ ജാതിസർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. ശാരീരിക വെല്ലുവിളികൾ നേരിടുന്ന ഉദ്യോഗാർഥികൾ ശാരീരികപ്രശ്നങ്ങൾ തെളിയിക്കുന്ന രേഖകളുമായി വേണം എത്താൻ.
വിവരങ്ങൾക്ക് http://nitc.ac.in/ ൽ Careers@NITC കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.