ന്യൂഡൽഹി: ടീച്ചേർസ് എലിജിബിലിറ്റി ടെസ്റ്റ് (ടെറ്റ്) യോഗ്യത സർട്ടിഫിക്കറ്റിന്‍റെ സാധുത കാലയളവ് നീട്ടാൻ തീരുമാനിച്ചതായി കേന്ദ്രം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ നിശാങ്ക് അറിയിച്ചതാണ് ഇക്കാര്യം.
നേരത്തേ ഏഴുവർഷം മാത്രമായിരുന്നു സർട്ടിഫിക്കറ്റിന്‍റെ സാധുത കാലയളവ്. 2011 മുതൽ മുൻകാല പ്രാബല്യത്തോടെ ഇനി ആജീവനാന്ത സാധുത സർട്ടിഫിക്കറ്റിന് ലഭിക്കും.
അധ്യാപന മേഖലയിൽ തൊഴിൽ നേടാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനാണ് തീരുമാനമെന്നും പൊക്രിയാൽ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കാൻ സംസ്ഥാന/കേന്ദ്രഭരണ സർക്കാറുകൾക്ക് നിർദേശം നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അധ്യാപകനാകാനുള്ള അനിവാര്യ യോഗ്യതയാണ് ടെറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.