തേഞ്ഞിപ്പലം: ഒന്നാം സെമസ്റ്റര്‍ യു.ജി നവംബര്‍ 2021 റെഗുലര്‍ പരീക്ഷകള്‍ 31നും അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ പി.ജി നവംബര്‍ 2021 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 30നും തുടങ്ങും. വിശദമായ ടൈംടേബ്ള്‍ വെബ്‌സൈറ്റില്‍.
അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റര്‍ ബി.എസ് സി, ബി.സി.എ നവംബര്‍ 2021 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുതുക്കിയ സമയക്രമമനുസരിച്ച് 12ന് തുടങ്ങും. രണ്ടാം സെമസ്റ്റര്‍ എം.എസ് സി ഹെല്‍ത്ത് ആൻഡ് യോഗ തെറപ്പി ജൂണ്‍ 2021 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 18ന് തുടങ്ങും.
പരീക്ഷ അപേക്ഷ
ഒന്നാം സെമസ്റ്റര്‍ ബി.എഡ് സ്‌പെഷല്‍ എജുക്കേഷന്‍ (ഇന്റലക്ച്വല്‍ ഡിസബിലിറ്റി) നവംബര്‍ 2021 റെഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 12 വരെയും 170 രൂപ പിഴയോടെ 16 വരെയും അപേക്ഷിക്കാം.
ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ-എല്‍എല്‍.ബി (ഓണേഴ്‌സ്), അഞ്ചാം സെമസ്റ്റര്‍ എല്‍എല്‍.ബി യൂനിറ്ററി ഡിസംബര്‍ 2021 സേ പരീക്ഷക്ക് പിഴ കൂടാതെ 16 വരെയും 170 രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം. എന്‍.എസ്.എസ് ഗ്രേസ് മാര്‍ക്ക് അറിയാം
നാലാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ ഏപ്രില്‍ 2021 പരീക്ഷയുടെ എന്‍.എസ്.എസ് ഗ്രേസ് മാര്‍ക്കിന് അപേക്ഷിച്ചവര്‍ക്ക് ഒന്നാം സെമസ്റ്റര്‍ മുതല്‍ നാലാം സെമസ്റ്റര്‍ വരെ ലഭിച്ച മാര്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഗ്രേസ് മാര്‍ക്കിന് അര്‍ഹതയുള്ളവര്‍ക്ക് ഏഴു വരെ അപേക്ഷിക്കാം.
ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് പോര്‍ട്ടല്‍
കാലിക്കറ്റ് സര്‍വകലാശാല ഗവേഷണ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സമ്പൂര്‍ണമായി ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി പുതിയ പോര്‍ട്ടല്‍ തുറന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.