യൂനിയൻ പബ്ലിക് സർവിസ് കമീഷൻ (യു.പി.എസ്.സി) താഴെപ്പറയുന്ന തസ്തികകളിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു:
1. അസിസ്റ്റൻറ് സോയിൽ കൺസർവേഷൻ ഒാഫിസർ: ഒരു ഒഴിവ് (ജനറൽ). കൃഷി -കർഷകക്ഷേമ മന്ത്രാലയത്തിന് കീഴിലെ വകുപ്പിലാണ് നിയമനം. അഗ്രോണമി/അഗ്രിക്കൾച്ചർ വിത് അഗ്രോണമി/അഗ്രിക്കൾച്ചറൽ കെമിസ്ട്രി/സോയിൽ സയൻസ്/അഗ്രിക്കൾച്ചറൽ എക്സ്റ്റൻഷൻ/അഗ്രിക്കൾച്ചറൽ ഇക്കണോമിക്സ്/അഗ്രിക്കൾച്ചറൽ ബോട്ടണി/ബോട്ടണി/ഫോറസ്ട്രിയിൽ ബിരുദാനന്തരബിരുദം അല്ലെങ്കിൽ അഗ്രിക്കൾച്ചറൽ എൻജിനീയറിങ്ങിൽ ബിരുദമാണ് യോഗ്യത.
2. സയൻറിഫിക് ഒാഫിസർ (കെമിക്കൽ): ഒൻപത് ഒഴിവ് (ജനറൽ-ആറ്, ഒ.ബി.സി-രണ്ട്, എസ്.സി-ഒന്ന്). കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണമന്ത്രാലയത്തിന് കീഴിൽ നാഷനൽ ടെസ്റ്റ് ഹൗസിലാണ് ഒഴിവുകൾ. കെമിസ്ട്രിയിലോ മൈക്രോബയോളജിയിലോ ബിരുദാനന്തരബിരുദം അല്ലെങ്കിൽ കെമിക്കൽ ടെക്നോളജിയിലോ കെമിക്കൽ എൻജിനീയറിങ്ങിലോ ബിരുദമാണ് യോഗ്യത.
3. സയൻറിഫിക് ഒാഫിസർ (നോൺ ഡിസ്ട്രക്ടീവ്): നാല് ഒഴിവ് (ജനറൽ-മൂന്ന്, ഒ.ബി.സി-ഒന്ന്). ഫിസിക്സിൽ ബിരുദാനന്തരബിരുദമോ ഇലക്ട്രിക്കൽ/മെക്കാനിക്കൽ എൻജിനീയറിങിലോ മെറ്റലർജിയിലോ ബിരുദമോ ആണ് യോഗ്യത.
4. നോട്ടിക്കൽ സർവേയർ കം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (ടെക്നിക്കൽ): അഞ്ച് ഒഴിവ്. ഷിപ്പിങ് മന്ത്രാലയത്തിന് കീഴിൽ മുംബൈയിലെ ഡയറക്ടറേറ്റ് ജനറൽ ഒാഫ് ഷിപ്പിങ്ങിലാണ് നിയമനം. ഫോറിൻ ഗോയിങ് ഷിപ്പിൽ മാസ്റ്ററായുള്ള കോംപിറ്റൻസി സർട്ടിഫിക്കറ്റ് ആണ് യോഗ്യത.
https://upsconline.nic.in/ ലൂടെ നവംബർ 16 വരെ ഒാൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് https://upsconline.nic.in/ കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.