യൂനിയൻ പബ്ലിക് സർവിസ് കമീഷൻ താഴെപ്പറയുന്ന തസ്തികകളിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു:
1. അസിസ്റ്റൻറ് ആന്ത്രപ്പോളജിസ്റ്റ് (കൾചറൽ ആൻഡ് ആന്ത്രപ്പോളജി ഡിവിഷൻ): മൂന്ന് ഒഴിവ് (ജനറൽ-ഒന്ന്, ഒ.ബി.സി-രണ്ട്). സാംസ്കാരികമന്ത്രാലയത്തിന് കീഴിലെ ആന്ത്രപ്പോളജിക്കൽ സർവേ ഒാഫ് ഇന്ത്യയിലാണ് നിയമനം. സ്ഥിരം ഒഴിവുകളാണ്. ആന്ത്രപ്പോളജിയിൽ ബിരുദാനന്തരബിരുദമാണ് യോഗ്യത. കൾചറൽ ആന്ത്രപ്പോളജിയിൽ ഒരു വർഷത്തെ ഗവേഷണപരിചയം വേണം.
2. സ്പെഷലിസ്റ്റ് ഗ്രേഡ് III (റേഡിയോ ഡയഗ്നോസിസ്): 10 ഒഴിവ് (ജനറൽ-ഒന്ന്, ഒ.ബി.സി-ആറ്, എസ്.സി-രണ്ട്, എസ്.ടി-ഒന്ന്).ആരോഗ്യ കുടുംബക്ഷേമമന്ത്രാലയത്തിന് കീഴിലാണ് നിയമനം. ഒഴിവുകൾ സ്ഥിരമാണ്. എന്നാൽ നിയമനം താൽക്കാലിക അടിസ്ഥാനത്തിലായിരിക്കും. ഉദ്യോഗാർഥിയുടെ മെച്ചപ്പെട്ട പ്രകടനത്തിെൻറ അടിസ്ഥാനത്തിൽ പിന്നീട് സ്ഥിരനിയമനം നൽകും. എം.ബി.ബി.എസും റേഡിയോ ഡയഗ്നോസിസിൽ ബിരുദാനന്തരബിരുദമോ ഡിേപ്ലാമയോ ആണ് യോഗ്യത.
www.upsconline.nic.in ലൂടെ ഒാൺലൈനായി അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാനതീയതി നവംബർ 30. കൂടുതൽ വിവരങ്ങളടങ്ങിയ വിജ്ഞാപനം www.upsconline.nic.in എന്ന വെബ്സൈറ്റിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.