ദേശീയ ആേരാഗ്യദൗത്യത്തിന് (എൻ.എച്ച്.എം) കീഴിലെ ആരോഗ്യകേരളത്തിൽ താഴെപ്പറയുന്ന തസ്തികകളിൽ നിയമനത്തിനുള്ള വാക്- ഇൻ ഇൻറർവ്യൂ സെപ്റ്റംബർ 13ന് നടക്കും.
1.ജെ.പി.എച്ച്.എൻ: 12 ഒഴിവ്. സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽനിന്നുള്ള ജെ.പി.എച്ച്.എൻ കോഴ്സ് ബിരുദവും കേരള നഴ്സസ് ആൻഡ് മിഡ്വൈഫ്സ് കൗൺസിൽ രജിസ്ട്രേഷനും. പ്രായപരിധി 2017 ജനുവരി ഒന്നിന് 40 വയസ്സ്. ശമ്പളം: 11,620 രൂപ. സെപ്റ്റംബർ 13ന് രാവിലെ 10.30നാണ് വാക്- ഇൻ ഇൻറർവ്യൂ.
2. പി.ആർ.ഒ കം ലയ്സൺ ഒാഫിസർ: എം.എസ്.ഡബ്ല്യു അല്ലെങ്കിൽ എം.പി.എച്ചാണ് യോഗ്യത. രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം വേണം. പ്രായപരിധി 2017 ജനുവരി ഒന്നിന് 40 വയസ്സ്. ശമ്പളം 19,170 രൂപ. സെപ്റ്റംബർ 13ന് രാവിലെ 11.30നാണ് വാക്- ഇൻ ഇൻറർവ്യൂ.
3. പബ്ലിക് റിലേഷൻസ് ഒാഫിസർ: എം.ബി.എ അല്ലെങ്കിൽ എം.എച്ച്.എ ആണ് യോഗ്യത. രണ്ട് വർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായപരിധി 2017 ജനുവരി ഒന്നിന് 40 വയസ്സ്. ശമ്പളം: 14,620. ഇൻറർവ്യൂ സെപ്റ്റംബർ 13ന് ഉച്ചക്ക് 12.30ന്.
4. മെഡിക്കൽ ഒാഫിസർ (അലോപ്പതി): എം.ബി.ബി.എസും ടി.സി മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. 2017 ജനുവരി ഒന്നിന് 62 വയസ്സ് കവിയാത്തവർക്ക് അപേക്ഷിക്കാം. ശമ്പളം: 36,250 രൂപ. ഇൻറർവ്യൂ സെപ്റ്റംബർ 13ന് ഉച്ചക്ക് രണ്ടിന്.
5. ഡയറ്റീഷ്യൻ: എം.എസ്സി ന്യൂട്രീഷൻ അല്ലെങ്കിൽ പി.ജി ഡിേപ്ലാമ ഇൻ ന്യൂട്രീഷൻ ആണ് യോഗ്യത. രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം. 2017 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്. ശമ്പളം 14,620 രൂപ. ഇൻറർവ്യൂ സെപ്റ്റംബർ 13ന് ഉച്ചക്ക് മൂന്നിന്.
കൂടുതൽ വിവരങ്ങൾ http://
www.arogyakeralam.gov.in ൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.